സമസ്‌ത ബഹ്റൈന്‍ റബീഉല്‍ അവ്വല്‍ ഉംറ; രണ്ടാം ഘട്ട ക്ലാസ്സ്‌ ആരംഭിച്ചു

ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
മനാമ : സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ റബീഉല്‍ അവ്വലില്‍ പുറപ്പെടുന്ന രണ്ടാം ഘട്ട യാത്രാ സംഘത്തിന്‌ മനാമയിലെ സമസ്‌ത ഓഫീസില്‍ പഠന ക്ലാസ്സ്‌ ആരംഭിച്ചു. ഈ മാസം 22 ന്‌ ബുധനാഴ്‌ച പുറപ്പെടുന്ന സംഘത്തിനാണ്‌ കഴിഞ്ഞ ദിവസം യാത്രാ വിവരണ പഠന ക്ലാസ്സ്‌ ആരംഭിച്ചത്‌. ക്ലാസ്സ്‌ സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഉമറുല്‍ ഫാറൂഖ്‌ ഹുദവി ക്ലാസ്സെടുത്തു. യാത്രാ അമീര്‍ ഹംസ അന്‍വരി മോളൂര്‍ , കോ ഓര്‍ഡിനേറ്റര്‍ മൂസ മൌലവി, ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദാജി എന്നിവര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌ സ്വാഗതവും കളത്തില്‍ മുസ്ഥഫ നന്ദിയും പറഞ്ഞു.
റബീഉല്‍ അവ്വല്‍ ആദ്യവാരം രണ്ടു ബസ്സുകളിലായി പുറപ്പെട്ട ഉസ്‌താദ്‌ ഉമറുല്‍ ഫാറൂഖ്‌ ഹുദവിയുടെ നേതൃത്വത്തിലുള്ള പ്രഥമ സംഘം കഴിഞ്ഞ ദിവസം രാവിലെ തിരിച്ചെത്തിയിട്ടുണ്ട്‌. ഇവര്‍ക്കുള്ള സ്വീകരണം നാളെ (21 ചൊവ്വ) രാത്രി 8 മണിക്ക്‌ ഓഫീസ്‌ ഹാളില്‍ നടക്കും.
പരിചയ സമ്പന്നരായ അമീറുമാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമസ്‌തയുടെ ഉംറ യാത്രാ സംഘത്തിന്ന്‌ യാത്രക്ക്‌ മുമ്പും യാത്രയിലും പഠന ക്ലാസ്സുകളും എല്‍.സി.ഡി വീഡിയോ മുഖേനെയുള്ള വിവരണവും നല്‍കിവരുന്നുണ്ട്‌. വിശദവിവരങ്ങള്‍ക്ക്‌ 33049112, 34090450, 33248017, 33157219 നമ്പറുകളില്‍ ബന്ധപ്പെടാം.
- samasthanews.bh