പ്രവാസികളുടെ പ്രയത്‌നം നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കരുത്തേകി : യഹ്‌യ തളങ്കര

കാസര്‍കോട് : ഇസ്‌ലാമിക പ്രബോധന രംഗത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും സാമ്പത്തിക മുന്നേറ്റങ്ങള്‍ക്ക് തുണയായത് പ്രവാസികളുടെ സാമ്പത്തിക സ്രോതസാണെന്ന് പ്രമുഖ പ്രവാസി വ്യവസായി യഹ്‌യ തളങ്കര പറഞ്ഞു. അത് അംഗീകരിക്കാന്‍ തയ്യാറാകുന്നവരോട് പ്രവാസികള്‍ക്കെന്നും കടപ്പാടുണ്ട്. ലോകത്ത് തുല്ല്യതയില്ലാത്ത വിധം ഇസ്ലാമിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ പ്രവാസികളെന്നും മത്സരബുദ്ധിയോടുകൂടി തയ്യാറാകുന്ന കാഴ്ച്ചയാണ് നാം കാണുന്നതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന SYS 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രവാസി സംഗമത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ , സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, സി. പി. മൊയ്തു മൗലവി ചെര്‍ക്കള, അബ്ദുല്‍ ഹമീദ് ഫൈസി, ബഷീര്‍ ദാരിമി തളങ്കര, സുബൈര്‍ ദാരിമിപൈക്ക, മുനീര്‍ ഫൈസി ഇടിയടുക്ക, ഹാഷിം അരിയില്‍ , ആദം ദാരിമി, . . സിറാജുദ്ദീന്‍ , അഷറഫ് മര്‍ദ്ദള, ഫാറൂഖ് കൊല്ലമ്പാടി, സഈദ് മൗലവിതളങ്കര, ഇഖ്ബാല്‍ മൗലവി, ജെ. പി. മുഹമ്മദ് ദാരിമി, അഷറഫ് ദാരിമി അര്‍ളടുക്ക, കുഞ്ഞാമു പൈക്ക, ശരീഫ് ഹനീഫി, ഇര്‍ഷാദ് ഹുദവി സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee