കാസര്‍കോട് ജില്ലാ മനുഷ്യജാലിക പെര്‍ളയില്‍ ; സ്വാഗതസംഘം ഓഫീസ് ഉല്‍ഘാടനം ഇന്ന് (18 ശനി)

കാസര്‍കോട് : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി റിപബ്ലിക്ക് ദിനമായ ജനുവരി 26 ന് SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടി പെര്‍ളയില്‍ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ഓഫീസ് പെര്‍ള ഇടിയടുക്കയില്‍ വെച്ച് ഇന്ന് (18 ശനി) രാവിലെ 10 മണിക്ക് സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി. അബ്ദു റസാഖ് എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, കണ്ടിഗ ഹസൈനാര്‍ ഹാജി, ഇബ്രാഹിം മുണ്ട്യത്തടുക്ക, എം.അബ്ദുല്ല മുഗു, ഹാഷിം ദാരിമി ദേലംപാടി, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, മുനീര്‍ ഫൈസി ഇടിയടുക്ക, സുബൈര്‍ ദാരിമി പൈക്ക, യൂസുഫ് അമേക്കള, ഹമീദലി കന്തല്‍ , സിദ്ദീഖ് ഹാജി കണ്ടിക, പി..അബൂബക്കര്‍ , അലി മൗലവി, ആദം ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും.
- Secretary, SKSSF Kasaragod Distict Committee