മീനടത്തൂര്‍: സമസ്ത കേരളഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള സമസ്തയുടെ കീഴിലുള്ള മീനടത്തൂര്‍ മിസ്ബാഹുല്‍ അനാം മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നബിദിന ഘോഷയാത്രക്കിടെ വിഘടിതരുടെ അക്രമം.
ഇന്നലെ രാവിലെ ഘോഷയാത്രക്കിടയില്‍ ചെമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സിയാറത്ത് നടത്തിയ ശേഷം നബിദിന റാലി ആരംഭിക്കാനിരിക്കെ വിഘടിതര്‍ എസ്.എസ്.എഫിന്റെ പതാകയുമായി മനപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ എത്തുകയായിരുന്നു. സംഘാടകര്‍ ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് രംഗം ശാന്തമായി റാലി തുടര്‍ന്നു.
പിന്നീട് റാലി അവസാനിച്ച് 11.30 ന് റാലിക്ക് ശേഷം ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കെ നേരത്തെ പ്രശ്‌നമുണ്ടാക്കിയ 30 ഓളം പ്രവര്‍ത്തകര്‍ സംഘടിച്ചു വന്നു മദ്രസ കമ്മിറ്റി ഭാരവാഹികളെയും പ്രവര്‍ത്തകരെയും മര്‍ദ്ദിക്കുകയായിരുന്നു. രക്ഷിതാക്കളടക്കം നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം.
വിഘടിത മര്‍ദ്ദനത്തില്‍ മീനടത്തൂര്‍ കൂറമ്പത്ത് ഇര്‍ഷാദ് (30), ചെമ്പ്ര ചെറിയ കല്ലിയാപ്പുറത്ത് കരീം (35) എന്നിവര്‍ക്ക് പരിക്കേറ്റു. ന് സാരമായി പരിക്കേറ്റു. ഇര്‍ശാദിനെ താനൂര്‍ പി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പും വിഘടിതര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. അക്രമത്തില്‍ മീനടത്തൂര്‍ ടൗണ്‍ മഹല്ല് കമ്മിറ്റിയും മദ്രസാ കമ്മിറ്റിയുടെ പ്രതിഷേധിച്ചു. താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.