ബദിയടുക്ക
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14,15,16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി ബദിയടുക്ക
ക്ലസ്റ്റര്‍ കമ്മിറ്റിയുടെ
ഉമറാ സംഗമം നാളെ (17 വെള്ളി)
ഉച്ചയ്ക്ക്
2 മണിക്ക്
ബദിയടുക്ക കണ്ണിയത്ത് ഉസ്താദ്
ഇസ്ലാമിക്ക് അക്കാദമിയില്‍
വെച്ച് നടക്കും. പരിപാടി
ക്ലസ്റ്റര്‍ പ്രസിഡണ്ട് ആദം
ദാരിമി നാരമ്പാടിയുടെ
അധ്യക്ഷതയില്‍ SKSSF ജില്ലാ
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം ഉല്‍ഘാടനം ചെയ്യും.
സെക്രട്ടറി
മുനീര്‍ ഫൈസി ഇടിയടുക്ക
വിഷയാവതരണവും മേഖലാ പ്രസിഡണ്ട്
സുബൈര്‍ ദാരിമി പൈക്ക മുഖ്യ
പ്രഭാഷണം നടത്തും. സംസ്ഥാന
കൗണ്‍സിലര്‍ ആലിക്കുഞ്ഞി
ദാരിമി, കെ.എസ്.റസാഖ്
ദാരിമി, സിദ്ദീഖ്
ബെളിഞ്ചം, ഹമീദ്
അര്‍ശദി ഉക്കിനടുക്ക,
ബഷീര്‍ ദാരിമി
നെക്രാജ,മൂസ
മൗലവി ഉമ്പ്രങ്കള തുടങ്ങിയവര്‍
സംബന്ധിക്കും.
- Siddeque belinja