പാനപാത്രം; കേശ വിവാദം വഴിതിരിച്ച് വിടാനുള്ള ഹീന ശ്രമം : സുന്നി നേതാക്കള്‍

കോഴിക്കോട് : പ്രവാചക () ടെ പേരില്‍ യാതൊരു ആധികാരിക പ്രമാണങ്ങളും ഇല്ലാതെ പാനപാത്രം ഉള്‍പ്പെടെയുള്ള ചില വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ തിരുശേഷിപ്പികളുടെ ചരിത്രത്തെയും വിശുദ്ധിയെയും അവഹേളിക്കാനുള്ള ഒരു അന്താരാഷ്ട്ര ഗൂഢ നീക്കമാണ് പുറത്ത് വരുന്നതെന്ന് വിവിധ സുന്നി സംഘടന നേതാക്കളായ ഉമര്‍ ഫൈസി മുക്കം (SMF), മുസ്തഫ മുണ്ടുപാറ (SYS), ഓണമ്പിള്ളി മുഹമ്മദ് ഫൈസി (SKSSF) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
നബി തിരുമേനിയുടെ പേരിലുള്ള ഒരു വസ്തു സ്വഹാബികളിലൂടെ അറിയപ്പെടേണ്ടിയിരുന്ന ചരിത്ര പ്രമാണമാണ്. ഇത്തരം യാതൊരു തെളിവും ഹാജരാക്കപ്പെട്ടിട്ടില്ല. വിവാദ കേശത്തിന്റെ നാണക്കേട് മറക്കാനുള്ള കാന്തപുരത്തിന്റെ പുതിയ തന്ത്രമാണ് പാന പാത്ര പ്രദര്‍ശനം. കേശവിവാദം വഴിതിരിച്ച്
വിടാനുള്ള കാന്തപുരത്തിന്റെ തന്ത്രം പ്രബുദ്ധ കേരളീയ സമൂഹത്തില്‍ വിലപ്പോവില്ലെന്നും അവര്‍ പറഞ്ഞു. വിശ്വാസികളെ ചൂഷണം ചെയ്തു പണം പിരിക്കാന്‍ തിരുശേഷിപ്പുകളുടെ പേരില്‍ വ്യാജ നിര്‍മിതി ഉണ്ടാകുകയാണ് കാന്തപുരം വിഭാഗം. ഇത്തരം ആത്മീയ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ഉത്തരവാദിത്വമുള്ള ഭരണകൂടം ശക്തമായ നടപടികള്‍ എടുക്കേണ്ടതുണ്ട്. നബി ()യുടെ പേരില്‍ കേശം കൊണ്ട് വന്ന അഹമ്മദ് ഖസ്‌റജി ആദ്യം ചെയ്യേണ്ടത് തന്റെ കയ്യിലുണ്ട് പറയപ്പെടുന്ന സനദ് ഹാജറാക്കലാണ്. കേരളത്തിലെ മാധ്യമ സാംസ്‌കാരിക സമൂഹങ്ങളുടെ മുന്നില്‍ വെച്ച് മര്‍കസിലുള്ള കേശത്തിന്റെ ആധികാരികത തെളിയിക്കാന്‍ അഹമ്ദ് ഖസ്‌റജിയും കാന്തപുരവും തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത്തരം ഹീനമായ ആത്മീയ തട്ടിപ്പുകള്‍ നടത്താന്‍ കൂട്ടി നില്‍ക്കുന്നവര്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു
- SKSSF STATE COMMITTEE