കോഴിക്കോട്
: ഫെബ്രുവരി
14,15,16 തിയ്യതികളില്‍
കാസര്‍ഗോഡ് വാദി തൈബയില്‍
വെച്ച് നടക്കുന്ന SYS
60-ാം
വാര്‍ഷികത്തോടനുബന്ധിച്ച്
SKSSF ത്വലബ
വിംഗ് ജില്ലാ കമ്മിറ്റി
ജില്ലയിലെ ദര്‍സ്-അറബിക്
കോളേജ് ലൈബ്രറികള്‍ക്ക് 60
കര്‍മ്മശാസ്ത്ര
ഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നു.
ലോകപ്രസിദ്ധ
പണ്ഡിതന്‍ ശൈഖ് സൈനുദ്ദീന്
മഖ്ദൂം രണ്ടാമന്‍ (പൊന്നാനി)
രചിച്ച ഫത്ഹുല്‍
മുഈന്‍ ബി ശറഹി ഖുര്‍റതില്‍
ഐന്‍ എന്ന കര്‍മ്മശാസ്ത്രഗ്രന്ഥത്തിന്റെ
വ്യാഖ്യാനം ഇആനത്തുത്വാലിബീന്‍
ആണ് വിതരണം ചെയ്യുന്നത്.
സ്ഥാപനത്തിലെ
വിദ്യാര്‍ത്ഥികളുടെ
അനുപാതമനുസരിച്ചാണ് ഗ്രന്ഥവിതരണം
നടക്കുക.
താല്‍പര്യമുള്ളവര്‍ സ്ഥാപനത്തിന്റെ മുഴുവന്‍ അഡ്രസ് (ഇ-മെയില്‍ ,വെബ്‌സൈറ്റ് സഹിതം), സ്റ്റുഡന്റ് യൂണിയന്‍ ഭാരവാഹിലിസ്റ്റ് (ഫോണ്‍ നമ്പര്‍ സഹിതം), കോഴ്‌സ്, അധ്യാപകരുടെ പേരും അഡ്രസും, പഠിതാക്കളുടെ എണ്ണം, പ്രോസ്‌പെക്ട്‌സുകള്‍ തുടങ്ങിയവ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം ജനുവരി 31ന് മുമ്പായി കണ്‍വീനര്‍ , ത്വലബവിംഗ് കോഴിക്കോട് ജില്ലാകമ്മിറ്റി, ഇസ്‌ലാമിക് സെന്റര്‍ , കോഴിക്കോട് 02, 673002 എന്ന വിലാസത്തില്‍ അയക്കുക. ബന്ധപ്പെടേണ്ട നമ്പറുകള്‍ : 9605654154, 9895835606, 0495 2700177.

- muhammad thwayyib p kuyitheri