കാസര്‍കോട്
: രാഷ്ട്രരക്ഷയ്ക്ക്
സൗഹൃദത്തിന്റെ കരുതല്‍ എന്ന
പ്രമേയവുമായി റിപബ്ലിക്ക്
ദിനമായ ജനുവരി 26 ന്
SKSSF സംസ്ഥാന
വ്യാപകമായി സംഘടിപ്പിക്കുന്ന
മനുഷ്യജാലികയുടെ കാസര്‍കോട്
ജില്ലാ പരിപാടിയും SYS
60-ാം വാര്‍ഷിക
പ്രചരണവും പെര്‍ളയില്‍ വെച്ച്
നടക്കും. പരിപാടിയില്‍
ജില്ലാ നേതാക്കള്‍ക്ക്
പിന്നില്‍ വിഖായ, ത്വലബ,
കാമ്പസ് എന്നീ
വിഭാഗങ്ങളില്‍ പച്ച,
വെള്ള,
കുങ്കുമം
നിറത്തിലുള്ള തൊപ്പികള്‍
അണിഞ്ഞ് നൂറ്റിപ്പതിനൊന്ന്
പേര്‍ വീതം അണിനിരക്കും.
333 വളണ്ടിയര്‍മാരെ
വിവിധ മേഖലകളില്‍ നിന്നും
ദര്‍സ് അറബിക്ക് കോളേജുകളില്‍
നിന്നും തെരഞ്ഞെടുത്തു.
വളണ്ടിയര്‍മാരും
പ്രവര്‍ത്തകരും ജനുവരി 26
ന് വൈകുന്നേരം
3 മണിക്ക്
പെര്‍ള ഇടിയടുക്ക പള്ളിക്ക്
സമീപത്ത് എത്തിച്ചേരണമെന്ന്
SKSSF ജില്ലാ
പ്രസിഡണ്ട് പി. കെ.
താജുദ്ദീന്‍
ദാരിമി പടന്ന ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം എന്നിവര്‍
അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee