ഷാര്‍ജ
: രാഷ്ട
രക്ഷക്ക് സൌഹൃദത്തിന്റെ
കരുതല്‍ എന്ന പ്രമേയവുമായി
ഇന്ത്യന്‍ റിപ്പബ്ലിക്
ദിനാഘോഷത്തിന്റെ ഭാഗമായി
ഷാര്‍ജ സ്റ്റേറ്റ് SKSSF
കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ ജനുവരി 17
വെള്ളിയാഴ്ച
ഷാര്‍ജ കെ എം സി സി ഓഡിറ്റോറിയത്തില്‍
മനുഷ്യ ജാലിക സംഘടിപ്പിച്ചു.
SKSSF യു.എ.ഇ
ദേശീയ കമ്മിറ്റി പ്രസിടന്റ്റ്
സയ്യിദ് ശുഹൈബ് തങ്ങള്‍ ജാലിക
ഉദ്ഘാടനം ചെയ്തു. സംസ്ഥാന
പ്രസിഡന്‍റ് ഹാഫിള് സബ്രത്ത്
റഹ്മാനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
SKSSF കേരള സംസ്ഥാന
വര്‍ക്കിംഗ് സെക്രട്ടറിയും
പ്രമുഖ പ്രഭാഷകനുമായ സത്താര്‍
പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം
നടത്തി. അഡ്വ:
വൈ എ റഹീം
(ഷാര്‍ജ
ഇന്ത്യന്‍ അസോസിയേഷന്‍ ),
അബ്ദുള്ള
ചേലേരി, (ഇന്ത്യന്‍
ഇസ്ലാമിക് ദഅവ സെന്റര്‍ ),
ടി കെ ഹമീദ്
(കെ എം
സി സി), പി
ശിവ പ്രസാദ് (യുവ
കലാ സഹിതി), ചന്ദ്ര
പ്രകാശ് ഇടമന (പ്രിയ
ദര്‍ശിനി, എന്‍
എസ് എസ് ഷാര്‍ജ) അഹ്മദ്
സുലൈമാന്‍ ഹാജി, അബ്ദുല്‍
റസാഖ് തുരുത്തി എന്നിവര്‍
ജാലിക സന്ദേശം നല്‍കി.
സംസ്ഥാന
സെക്രട്ടറി അബ്ദുല്‍ സലാം
മൌലവി സ്വാഗതവും ഫൈസല്‍
പയ്യനാട് നന്ദിയും പറഞ്ഞു.
- ishaqkunnakkavu