മത വിദ്യാഭ്യാസ രംഗത്ത് സമസ്തയുടെ പങ്ക് മഹത്തരം : അഹ്മദ് മുസ്ലിയാര്‍

സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി
അഹമദ് മാണിയൂര്‍ പ്രസംഗിക്കുന്നു
ദുബൈ : കേരളത്തില്‍ ഇന്ന് കാണുന്ന മത വിദ്യാഭ്യാസ പുരോഗതിക്കും മത കലാലയങ്ങളുടെ വളര്‍ച്ചക്കും സമസ്തയുടെ പങ്ക് മഹത്തരമാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി ജാമിഅ: അസ് അദിയ്യ അല്‍ ഇസ്ലാമിയ അറബിക് ആന്‍റ് ആര്‍ട്സ് കോളേജ് ദുബൈ കമ്മിറ്റി കെ എം സി സി ഓഡിറ്റോരിയത്തില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ റസാഖ് ഹാജി പാനൂര്‍ അധ്യക്ഷം വഹിച്ചു. ഹംസകുട്ടി ബാഖവി തിരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഖലീല് റഹ്മാന്‍ കാഷിഫി മുഖ്യ പ്രഭാഷണം നടത്തി. കെ.ടി.അബ്ദുല്‍ ഖാദര്‍ , സകരിയ ദാരിമി, മുസ്തഫ മൗലവി ചെറിയൂര്‍ പ്രസംഗിച്ചു. SKSSF ദുബൈ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുസ്തഫ മൗലവി ചെറിയൂര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് മൗലീദ് പാരായണവും അന്നദാനവും നടത്തി. കബീര്‍ അസ്അദി പെരുംബട്ട സ്വാഗതവും, അബ്ദുല്‍ ഖാദര്‍ അസ് ആദി മുഗു നന്ദിയും പറഞ്ഞു.
- sharafudheen Peruamalabad