ചെത്ത്ലാത്ത്
: ചെത്ത്ലാത്ത്
യൂണിറ്റ് SKSSF ന്‍റെ
ആഭിമുഖ്യത്തില്‍ ദ്വീപിലെ
വിദ്യാര്‍ത്ഥികള്‍ക്കും
യുവാക്കള്‍ക്കുമായി ലഹരി
വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍
സംഘടിപ്പിച്ചു. ആശ്രയാ
കോമണ്‍ സര്‍വ്വീസ് സെന്‍ററിന്‍റെ
പരിസരത്ത് സംഘടിപ്പിച്ച
പരിപാടിയില്‍ എം. മുഹമ്മദ്
കോയ സ്വാഗതം പറഞ്ഞു.
ഖാസി ജനാബ്
അബ്ദുറശീദ് മദനി അധ്യക്ഷ
പ്രസംഗം നടത്തി. എസ്.ഡി.ഒ.
ശ്രീ ചന്ദ്രശേഖര്‍
മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം
ചെയ്തു. ഡി.വൈ.എസ്.പി.
ശ്രീ ആലാകപാട്ടില്‍
, മത
പണ്ഡിതന്മാരായ ശാക്കിര്‍
ദാരിമി, സുലൈമാന്‍
സഖാഫി, അഹ്‍മദ്
നഹാ ഹുദവി, അഹ്‍മദ്
കോയ മുസ്‍ലിയാര്‍ തുടങ്ങിയവര്‍
വിഷയത്തെ അധികരിച്ച് സംസാരിച്ചു.
SKSSF വൈസ് പ്രസിഡന്‍റ്
പി.ബി.
മുഹമ്മദ്
യാസീന്‍ പരിപാടിക്ക് നന്ദി
പറഞ്ഞു.
- Rafeekriswan edanilam