കാസറകോട്
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14,15,16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി ജനുവരി
23 ന്
വ്യാഴാഴ്ച്ച രണ്ട് മേഖലകളിലായി
സിയാറത്ത് യാത്ര സംഘടിപ്പിക്കാന്‍
ജില്ലാ കമ്മിറ്റി യോഗം
തീരുമാനിച്ചു. തൃക്കരിപ്പൂരില്‍
നിന്ന് ആരംഭിക്കുന്ന തെക്കന്‍
മേഖലാ സിയാറത്ത് യാത്രക്ക്
സയ്യിദ് അലി തങ്ങള്‍ കുമ്പോലും
മഞ്ചേശ്വരത്ത് നിന്ന്
ആരംഭിക്കുന്ന വടക്കന്‍ മേഖലാ
യാത്രക്ക് സയ്യിദ് സൈനുല്‍
ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈയും
നേതൃത്വം നല്‍കും.
ജില്ലയിലെ
വിവിധ മഖാമുകളില്‍ നടക്കുന്ന
സിയാറത്തുകളില്‍ പ്രമുഖ
പണ്ഡിതന്മാരും സാദാത്തീങ്ങളും
ഉമറാക്കളും പങ്കെടുക്കും.
രണ്ട് യാത്രകളും
വൈകുന്നേരം 6 മണിക്ക്
മാലിക്ദീനാറില്‍ സമാപിക്കും.
സമാപന
കൂട്ടുപ്രാര്‍ത്ഥനയ്ക്ക്
പ്രമുഖ സൂഫിവര്യന് ശൈഖുനാ
അല്‍ ഹാജ് അത്തിപ്പറ്റ ഉസ്താദ്
നേതൃത്വം നല്‍കും. ഇത്
സംബന്ധമായി ചേര്‍ന്ന ജില്ലാ
കമ്മിറ്റി യോഗം യാത്രയ്ക്ക്
അന്തിമ രൂപം നല്കി.
ജില്ലാപ്രസിഡണ്ട്
പി.കെ.താജുദ്ദീന്
ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം സ്വാഗതം
പറഞ്ഞു. ഹാഷിം
ദാരിമി ദേലമ്പാടി, സുഹൈര്‍
അസ്ഹരി പള്ളങ്കോട്,
ഹാരിസ്ദാരിമി
ബെദിര, സിദ്ദീഖ്
അസ്ഹരി പാത്തൂര്‍ ,
സി.പി.മൊയ്തു
മൗലവി ചെര്‍ക്കള, മുനീര്‍
ഫൈസി ഇടിയടുക്ക, എന്‍.ഐ.
അബ്ദുല്‍ ഹമീദ്
ഫൈസി, മുഹമ്മദലി
നീലേശ്വരം, മഹമൂദ്
ദേളി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee