കാസര്‍ഗോഡ്
: പെതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയത്തില്‍ ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
ചെര്‍ക്കള ഇന്ദിരാ നഗര്‍
വാദിതൈ്വബയില്‍ നടക്കുന്ന
SYS 60ാം
വാര്‍ഷിക മഹാ സമ്മേളന
പ്രചരണത്തിന്റെ ഭാഗമായുള്ള
SYS കാസര്‍ഗോഡ്
ജില്ല ത്വയ്ബ സന്ദേശപ്രയാണം
ഫെബ്രുവരി 3, 4, 5 തിയ്യതികളില്‍
നടക്കും. എം.
എ. ഖാസിം
മുസ്ലിയാര്‍ ജാഥ നായകനും
ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്,
മെട്രൊ മുഹമ്മദ്
ഹാജി ഉപനായകരും അബ്ബാസ്‌ഫൈസി
പുത്തിഗെ ഡയറക്ടറും ഇബ്രഹീംഫൈസി
ജെഡിയാര്‍ കോര്‍ഡിനേറ്ററുമായ
കാസര്‍ഗോഡ് ജില്ല SYS
ത്വൈബ സന്ദേശ
പ്രയാണം ഫ്രബുവരി 3ന്
രാവിലെ 9 മണിക്ക്
തൃക്കരിപ്പൂര്‍ ചന്ദേരയില്‍
നിന്ന് ആരംഭിക്കും.
യാത്രയില്‍
SYS ജില്ല
ഭാരവാഹികളും മണ്ഡലം പ്രസിഡണ്ട്
,സെക്രട്ടറി,
ജില്ല വര്‍ക്കിം
കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന
നിരവധി വാഹനങ്ങളുടെയും
ദഫുകളുടെയും അകമ്പടിയോടുകൂടിയായിരിക്കും
തൈ്വബ സന്ദേശ പ്രയാണം നടത്തുന്നത്.
ഇത് സംബന്ധിച്ച
യോഗത്തില്‍ പ്രചരണ കമ്മിറ്റി
ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം
ഹാജിയുടെ അധ്യക്ഷതയില്‍
സമസ്ത വിദ്യഭ്യാസ ബോര്‍ഡ്
സെക്രട്ടറി എം. എ.
ഖാസിം മുസ്ലിയാര്‍
ഉല്‍ഘാടനം ചെയ്തു. സംസ്ഥാന
വൈസ് പ്രസിഡണ്ട് മെട്രൊ
മുഹമ്മദ് ഹാജി, ജില്ലാ
ജനറല്‍ സെക്രട്ടറി അബ്ബാസ്‌ഫൈസി
പുത്തിഗെ, വര്‍ക്കിം
സെക്രട്ടറി എന്‍ പി.
അബ്ദുല്‍
റഹ്മാന്‍ മാസ്റ്റര്‍ കുന്നുംകൈ
താജുദ്ദീന്‍ ചെമ്പരിക്ക,
പി. എസ്
ഇബ്രാഹീം ഫൈസി പള്ളങ്കോട്,
അബൂബക്കര്‍
സാലൂദ് നിസാമി, റഷീദ്
ബെളിഞ്ചം, കെ.യു.
ദാവൂദ് ഹാജി,
എം. എ
ഖലീല്‍, ഹാശിം
അരിയില്‍, മെയ്തു
ചെര്‍ക്കള, ബദ്‌റുദ്ദീന്‍
ചെങ്കള, ഹമീദ്
കുണിയ, സംസാരിച്ചു.
കണ്‍വീനര്‍
ഇബ്രാഹീം ഫൈസി ജെഡിയാര്‍
സ്വാഗതം പറഞ്ഞു.
- HAMEED KUNIYA Vadakkupuram