തിരൂരങ്ങാടി
: തെന്നിന്ത്യയിലെ
പ്രഥമ ഇസ്‌ലാമിക സര്‍വകലാശാലയായ
ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന
മഹാ സമ്മേളനം ഫെബ്രുവരി 21
മുതല്‍ ചെമ്മാട്
ഹിദായ നഗറില്‍ നടക്കും.
പന്ത്രണ്ട്
വര്‍ഷത്തെ ദാറുല്‍ഹുദാ കോഴ്‌സ്
പൂര്‍ത്തിയാക്കിയ 460
യുവപണ്ഡിതരാണ്
ബിരുദം വാങ്ങുന്നത്.
മൂന്ന് ദിവസം
നീണ്ടു നില്‍ക്കുന്ന
സമ്മേളനത്തില്‍ കേരളത്തിനു
പുറത്തെ സംസ്ഥാനങ്ങളിലെ മത
ശാക്തീകരണ പദ്ധതികള്‍ മുഖ്യ
അജണ്ടയാക്കിയുള്ള വൈവിധ്യമാര്‍ന്ന
സെഷനുകള്‍ക്കാണ് വാഴ്‌സിറ്റി
സാക്ഷ്യം വഹിക്കുക.
വിവിധ
സംസ്ഥാനങ്ങളിലെ മുസ്‌ലിം
നേതാക്കളെ പങ്കെടുപ്പിച്ച്
സമുദായ സമുദ്ധാരണ രംഗത്തെ
പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന
ദേശീയ മഹല്ല് നേതൃസംഗമം,
രാജ്യത്തെ
വിവിധ യൂനിവേഴ്‌സിറ്റികളിലും
ഉന്നത കലാലയങ്ങളിലും പഠനം
നടത്തുന്ന വിദ്യാര്‍ത്ഥി
പ്രതിനിധികളെ ഉള്‍പ്പെടുത്തി
നടത്തുന്ന ദേശീയ വിദ്യാര്‍ത്ഥി
സംഗമം, മുസ്‌ലിം
ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളും
മറ്റും ചര്‍ച്ച ചെയ്യുന്നതിനായി
ന്യൂനപക്ഷാവകാശ സമ്മേളനം,
ദാറുല്‍ ഹുദാ
കാമ്പസിലെയും യു.ജി
സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍
അണിനിരക്കുന്ന ഗ്രാന്റ്
അസംബ്ലി, ബിരുദദാന
സമ്മേളനം, സമാപന
സമ്മേളനം എന്നിവയാണ്
സമ്മേളനത്തോടനുബന്ധിച്ച്
നടക്കുന്ന പ്രധാന സെഷനുകള്‍.
മത,
ഭൗതിക സമന്വയ
വിദ്യാഭ്യാസത്തിന് തുടക്കം
കുറിച്ച ദാറുല്‍ ഹുദാ 2009
ലാണ് ഇസ്‌ലാമിക്
സര്‍വകലാശാലയായി അപ്‌ഗ്രേഡ്
ചെയ്തത്. നിലവില്‍
കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
ലീഗ് ഓഫ് ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റീസിലും മൊറോക്കോ
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
ഫെഡറേഷന്‍ ഓഫ് യൂനിവേഴ്‌സിറ്റീസ്
ഓഫ് ദ ഇസ്‌ലാമിക് വേള്‍ഡിലും
അംഗത്വം ലഭിച്ചിട്ടുണ്ട്.
ഗുണനിലവാരമുള്ള
വിദ്യാഭ്യാസം സൗജന്യമായി
നല്‍കുന്ന ദാറുല്‍ ഹുദാക്ക്
കേരളത്തിനകത്തും പുറത്തുമായി
പതിനെട്ടിലധികം യു.ജി
സ്ഥാപനങ്ങളും ആന്ധ്രപ്രദേശിലെ
പുങ്കനൂരിലും ബംഗാളിലെ
ബീര്‍ഭൂം ജില്ലയിലും ആസാമിലെ
ബൈശയിലും കാമ്പസുകളുമുണ്ട്.
കേരളത്തിനു
പുറത്തുള്ള സംസ്ഥാനങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
മാത്രം പ്രവേശനം നല്‍കുന്ന,
ഉറുദു ബോധന
മാധ്യമമായി പ്രവര്‍ത്തിക്കുന്ന
നാഷണല്‍ ഇന്‍സറ്റിറ്റിയൂറ്റ്
ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ്
കണ്ടംപററി സ്റ്റഡീസും പൊതു
വിദ്യാഭ്യാസ കേന്ദ്രമായ
സെന്റര്‍ ഫോര്‍ പബ്ലിക്ക്
എജ്യുക്കേഷന്‍ ആന്‍ഡ് ട്രൈനിംഗും
വാഴ്‌സിറ്റിക്ക് കീഴില്‍
പ്രവര്‍ത്തിക്കുന്ന പ്രധാന
കേന്ദ്രങ്ങളാണ്.
വാര്‍ത്താ
സമ്മേളനത്തില്‍ പങ്കെടുത്തവര്‍
: ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി, കെ.എം
സൈദലവി ഹാജി കോട്ടക്കല്‍ ,
യു. ശാഫി
ഹാജി ചെമ്മാട്, ഇസ്ഹാഖ്
ബാഖവി ചെമ്മാട്, അബ്ദുല്ല
ഹാജി ഓമച്ചപ്പുഴ, മുഷ്താഖ്
കൊടിഞ്ഞി, റവാസ്
ആട്ടീരി.
- Darul Huda Islamic University