സമസ്ത ബഹ്റൈന്‍ ഉമ്മുല്‍ഹസം ഏരിയ മീലാദ് സമ്മേളനം ശ്രദ്ധേയമായി

മനാമ : മുത്ത് നബി () സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ ഏരിയ സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദിന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മനാമ മദ്രസ്സ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദഫ് പരിപാടി ശ്രദ്ധേയമായി. പ്രസിഡന്റ് സുലൈമാന്‍ മലവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹംസ അനവരി മോളൂര്‍ പ്രമേയ പ്രഭാഷണം നടത്തി. കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, മൂസ മൗലവി വണ്ടൂര്‍ , അബ്ദുല്‍സലാം ബഖവി, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ഏരിയ കോഡിനേറ്റര്‍ ഇബ്രാഹിം ദാരിമി, സമസ്ത കേന്ദ്ര നേതാക്കളായ എസ് എം അബ്ദുല്‍ വാഹിദ്, വി കെ കുഞ്ഞിമുഹമ്മദ് ഹാജി, കളത്തില്‍ മുസ്തഫ, അഷ്‌റഫ് കട്ടില്‍ പീടിക, ശറഫുദ്ധിന്‍ മാരായമംഗലം, അബ്ദുറഹിമാന്‍ ഹാജി, ഷഹീര്‍ കാട്ടാമ്പള്ളി, സുലൈമാന്‍ , ഷാഫി പാറകട്ട, ഹുസൈന്‍ മൗലവി, നസീര്‍ കുറ്റിയാടി, ലത്തിഫ് എ കെ, ബഷീര്‍ , അലവി, നൗഷാദ്, ഗഫൂര്‍ കയ്പമംഗലം, ഫൈസല്‍ വില്യാപള്ളി, ഷംസു പാനൂര്‍ , വിവിധ ഏരിയ നേതാക്കള്‍, എന്നിവരും പങ്കെടുത്തു. നിറഞ്ഞു കവിഞ്ഞ സദസ്സില്‍ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനക്ക് ഹംസ അനവരി മോളൂര്‍ നേതൃതം നല്കി. അജ്മല്‍ റോഷന്‍ ഖിറാഅത്ത് നടത്തി. ഇസ് മഈല്‍ പയ്യന്നൂര്‍ സ്വാഗതവും ജഹ്ഫര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain