മുന്‍തദല്‍ ഹദീസ്; SKSSF റബീഅ് കാമ്പയിന്റെ ഭാഗമായി ത്വലബാ വിംഗ് പഠന സെമിനാറുകള്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട് : SKSSF റബീഅ് കാമ്പയിന്റെ ഭാഗമായി ത്വലബാ വിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ഹദീസ് പഠന സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ മുന്‍തദല്‍ ഹദീസ് എന്ന് നാമത്തിലാണ് സെമിനാറുകള്‍ നടക്കുന്നത്. ഹദീസ് ചരിത്രം വിമര്‍ശനം, ഹദീസിന്റെ പ്രാമാണികത, വര്‍ധിച്ച് വരുന്ന നിരാകരണ പ്രവണത തുടങ്ങിയ വിഷയങ്ങളിലുള്ള പേപ്പര്‍ പ്രസന്റേഷന്‍ , ഇന്ററാക്ഷന്‍ , ഡിബേറ്റ് തുടങ്ങിയവയാണ് സെമിനാറിന്റെ ഭാഗമായി നടക്കുക. ദേശീയ - അന്തര്‍ദേശീയ രംഗത്തെ പ്രമുഖ ഹദീസ് പണ്ഡിതന്മാര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും. ഫെബ്രുവരി ആദ്യത്തില്‍ സംസ്ഥാന തല ഹദീസ് കോണ്‍ഫറന്‍സും സംഘടിപ്പിക്കും.
- ഓണംപിള്ളി മുഹമ്മദ് ഫൈസി / twalabastate wing