ജംഇയ്യത്തുല്‍ മുദരിസ്സീന്‍ കാസര്‍കോട് ജില്ലാ സംഗമം ഫെബ്രു. 2 ന് കുണിയയില്‍ ; ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ ആദരിക്കും

കാസര്‍കോട് : സമസ്ത കേരള ജംഇയത്തുല്‍ മുദരിസീന്‍ ജില്ലാ സംഗമത്തോടനുബന്ധിച്ച് സമസ്ത കേരള ജംഇയത്തുല്‍ മുദരിസീന്‍ സംസ്ഥാന പ്രസിഡണ്ടും സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സംസ്ഥാന ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ട ഖാസി സയ്യിദ് ജിഫിരി മുത്തുക്കോയ തങ്ങളെ ആദരിക്കും. ഫെബ്രുവരി രണ്ടിന് കുണിയ മിഫ്താഉല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി മദ്രസാ പരിസരത്ത് വെച്ച് നടക്കുന്ന ജില്ലാ മുദരിസീന്‍ - മുതഅല്ലിം - അറബികോളേജ് വിദ്യാര്‍ത്ഥികളുടെ സംഗമ ചടങ്ങിലാണ് സയ്യിദ് മുഹമ്മദ് ജിഫിരി മുത്തുക്കോയ തങ്ങളെ ആദരിക്കുന്നത്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജില്ലാ പ്രസിഡണ്ടും കീഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത്, ദക്ഷിണ കനറ ജില്ലാ ഖാസിയുമായ ത്വാഖ അഹമ്മദ് അല്‍ അസ്ഹരി അദ്ധ്യക്ഷംവഹിക്കുന്ന ചടങ്ങില്‍ സമസ്ത ജംഇയത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവിയാണ് സയ്യിദ് ജിഫിരി മുത്തുക്കോയ തങ്ങളെ ആദരിക്കുന്നത്.
- HAMEED KUNIYA Vadakkupuram