ദുബൈ
: ഡല്‍ഹി
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
ഭാരതീയ ദളിത് സാഹിത്യ
അക്കാദമിയുടെ 2013 വര്‍ഷത്തെ
ഡോ. അംബേദ്ക്കര്‍
നാഷണല്‍ അവാര്‍ഡ് നേടിയ
കാസര്‍ഗോഡ് ജില്ലാ സുന്നി
മഹല്‍ ഫെഡറേഷന് സെക്രടറി
ടി.സി.കെ.
അബ്ദുല്‍
ഖാദര്‍ ഹാജിക്ക് ദുബൈ കാസര്‍ഗോഡ്
ജില്ലാ SKSSF സ്വീകരണം
നല്കി. ജാതി
മത ഭേദമില്ലാതെ നടത്തിയ ജീവ
കാരുണ്യ പ്രവര്‍ത്തനങ്ങളാണ്
അവാര്‍ഡിന് അര്‍ഹനാക്കിയത്.
അബ്ദുല്‍
കാദര്‍ അസ്അദിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന പരിപാടി SKSSF
സ്റ്റേറ്റ്
പ്രസിഡന്റ് അബ്ദുല്‍ ഹകീം
ഫൈസി ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍
ഖാദര്‍ ഹാജിയെ സയ്യിദ് അബ്ദുല്‍
ഹകീം തങ്ങള്‍ ആദരിച്ചു.
കെ.ടി.
അബ്ദുല്‍
കാദര്‍ മൗലവി, മുസ്തഫ
മൗലവി ചെരിയൂര്‍ എന്നിവര്‍
ആശംസകള്‍ അര്‍പ്പിച്ചു.
എം.ബി.
അബ്ദുല്‍
ഖാദര്‍ സ്വാഗതവും അബ്ദുള്ള
വള്വക്കാട് നന്ദിയും പറഞ്ഞു.
- Muhammed Sabir