ബദിയടുക്ക
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSFകാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി ബദിയടുക്ക
ക്ലസ്റ്റര്‍ കമ്മിറ്റിയുടെ
ഉമറാ സംഗമം ബദിയടുക്ക കണ്ണിയത്ത്
ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍
വെച്ച് നടന്നു. പരിപാടി
ക്ലസ്റ്റര്‍ പ്രസിഡണ്ട് ആദം
ദാരിമി നാരമ്പാടിയുടെ
അധ്യക്ഷതയില്‍ SKSSF ജില്ലാ
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.
സെക്രട്ടറി
മുനീര്‍ ഫൈസി ഇടിയടുക്ക
വിഷയാവതരണവും മേഖലാ പ്രസിഡണ്ട്
സുബൈര്‍ ദാരിമി പൈക്ക മുഖ്യ
പ്രഭാഷണം നടത്തി. ഫസല്‍
റഹ്മാന്‍ ദാരിമി കുമ്പടാജ,
സിദ്ദീഖ്
ബെളിഞ്ചം, ഇബ്രാഹിം
ഹുദവി, ഹമീദ്
ഖാസിമി, ബഷീര്‍
ദാരിമി നെക്രാജ, മൂസ
മൗലവി ഉമ്പ്രങ്കള, ഖലീല്‍
ബെളിഞ്ചം തുടങ്ങിയവര്‍
സംബന്ധിച്ചു.
- Siddeque belinja