മുന്‍തദല്‍ ഹദീസ്; പഠന സെമിനാറുകള്‍ക്ക് തുടക്കമായി | പ്രവാചക ശേഷിപ്പുകള്‍ ആധികാരികമായി തെളിയിക്കപ്പെടണം : ഡോ. അബ്ദുസമീഅ് അല്‍ അനീസ്

SKSSF റബീഅ് കാമ്പയിന്റെ ഭാഗമായി ത്വലബാ വിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മുന്‍തദല്‍ ഹദീസ് ഡോഅബ്ദുസമീഅ് അല്‍ അനീസ് ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം : SKSSF റബീഅ് കാമ്പയിന്റെ ഭാഗമായി ത്വലബാ വിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മുന്‍തദല്‍ ഹദീസ് പഠന സെമിനാറുകള്‍ക്ക് തുടക്കമായി. ലോക പ്രശസ്ത ഹദീസ് പണ്ഡിതനും ഷാര്‍ജാ യൂണിവാഴ്‌സിറ്റി ഹദീസ് വിഭാഗം തലവനുമായ ഡോ. അബ്ദുസമീഅ് അല്‍ അനീസ് ഉദ്ഘാടനം ചെയ്തു.
തിരുവചനങ്ങള്‍ (ഹദീസ്) ഉള്‍പ്പെടെയുള്ള പ്രവാചക ശേഷിപ്പുകള്‍ ആധികാരികമായി തെളിയിക്കപ്പെടേണ്ടതാണ്. പ്രവാചക വചനങ്ങളും തിരുശേഷിപ്പുകളും കൈമാറ്റ ശൃഖല കൊണ്ട് സ്ഥിരപ്പെടുകയും ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടവയുമാണ്. ഇവകളെ പ്രവാചകനിലേക്ക് ചേര്‍ക്കുന്നതില്‍ മുന്‍ഗാമികള്‍ കാണിച്ച സൂക്ഷ്മത അതുല്യമാണ്. എന്നാല്‍ പുതിയകാലത്ത് പ്രകടമാകുന്ന നിഷേധ വിമര്‍ശന ചൂഷണ പ്രവണതകള്‍ തിരിച്ചറിയപ്പെടേണ്ടതാണ്; അദ്ദേഹം പറഞ്ഞു.
കെ. എം സൈനുല്‍ ആബിദീന്‍ ഹുദവി ആധ്യക്ഷം വഹിച്ചു. സലാഹുദ്ദീന്‍ ഹുദവി വിഷയാവതരണം നടത്തി. അലവി ബാഖവി, റിയാസ് ഫൈസി പാപ്ലശ്ശേരി, റാഫി മുണ്ടംപറമ്പ്, ത്വയ്യിപ് കുയ്‌തേരി, ലത്വീഫ് എറണാകുളം പ്രസംഗിച്ചു. സി പി ബാസിത് ചെമ്പ്ര സ്വാഗതവും ഉവൈസ് പതിയങ്കര നന്ദിയും പറഞ്ഞു.
ഹദീസ് ചരിത്രം വിമര്‍ശനം, ഹദീസിന്റെ പ്രാമാണികത, വര്‍ധിച്ച് വരുന്ന നിരാകരണ പ്രവണത തുടങ്ങിയ വിഷയങ്ങളിലുള്ള പേപ്പര്‍ പ്രസന്റേഷന്‍ , ഇന്ററാക്ഷന്‍ , ഡിബേറ്റ് തുടങ്ങിയവയാണ് സെമിനാറിന്റെ ഭാഗമായി നടക്കുക.
SKSSF STATE COMMITTEE