രാഷ്ട്രീയത്തിനപ്പുറമുള്ള കാഴ്ചപ്പാടോടെ ഫാസിസത്തെ കാണണം : SKSSF ത്വലബാ വിംഗ് സെമിനാര്‍

16-ാം ലോകസഭയും ന്യൂനപക്ഷ ഭാവിയും എന്ന വിഷയത്തില്‍ എസ്കെഎസ്എസ്എഫ് ത്വലബാ വിംഗ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ എസ്വെഎസ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : രാഷ്ട്രീയത്തിനപ്പുറമുള്ള കാഴ്ചപ്പാടോടെ ഫാസിസത്തെ കാണമെന്ന് 16-ാം ലോകസഭയും ന്യൂനപക്ഷ ഭാവിയും എന്ന വിഷയത്തില്‍ എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. സംഘ്പരിവാറും നരേന്ദ്ര മോഡിയും ഉയര്‍ത്തുന്ന ഫാസിസം ഇന്ത്യയുടെ സംസ്‌കൃതിക്ക് വിരുദ്ധമാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ പൈതൃകം. എല്ലാ വിശ്യാസധാരകളെയും സ്വാംശീകരിക്കാന്‍ മാത്രം വിശാലമായ പാരമ്പര്യമാണ് ഇന്ത്യ ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്നത്. ഇതിനെതിരെയുള്ള നീക്കം കരുതലോടെ കാണണം.
SYS സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. ടി. പി സുബൈര്‍ മാസ്റ്റര്‍ ആധ്യക്ഷം വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ വിഷയാവതരണം നടത്തി. നാസര്‍ ഫൈസി കൂടത്തായി (SYS), ബഹു. കെ. ടി അബ്ദുറഹിമാന്‍ (യൂത്ത്‌ലീഗ്), അഡ്വ: പി. എ മുഹമ്മദ് റിയാസ് (ഡി. വൈ. എഫ്. ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മോഡറേഷന്‍ നടത്തി. . പി. എം അഷ്‌റഫ്, മഅ്‌റൂഫ്, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, റിയാസ് ഫൈസി പാപ്പിളശ്ശേരി, സി. പി ബാസിത് ചെമ്പ്ര പ്രസംഗിച്ചു. ത്വയ്യിബ് കുയാതേരി സ്വാഗതവും ജഅ്ഫര്‍ വാണിമേല്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE