ഫഹാഹീല്‍
: കുവൈത്ത്
ഇസ്‌ലാമിക് സെന്റര്‍ സെന്‍ട്രല്‍
കമ്മിറ്റി ജനുവരി 23, 24
തിയതികളില്‍
അബ്ബാസിയ വെച്ച് സംഘടിപ്പിക്കുന്ന
മുഹബ്ബത്തെ റസൂല്‍ നബിദിന
സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം
ഇസ്‌ലാമിക് സെന്റര്‍ ഫഹാഹീല്‍
മേഖലാ കമ്മിറ്റി ജനുവരി 17ന്
(വെള്ളി)
രാവിലെ 8.30
മുതല്‍ മങ്കഫ്
ദാറു തഅ്‌ലീമില്‍ ഖുര്‍ആന്‍
മദ്‌റസയില്‍ (ലിറ്റില്‍
കാസ്റ്റല്‍ പ്രീ സ്‌കൂള്‍)
വെച്ച് പ്രചരണ
സമ്മേളനവും മദ്‌റസ
വിദ്യാര്‍ത്ഥിഫെസ്റ്റും
സംഘടിപ്പിക്കും. വൈകുന്നേരം
5.30ന്
വിദ്യാര്‍ത്ഥി, യുവജന
വിഭാഗങ്ങളുടെ മല്‍സരങ്ങള്‍
, മൗലിദ്
പാരായണം, ദഫ്
മേളം, മീലാദ്
പ്രഭാഷണം എന്നിവ നടക്കും.
സമ്മേളനത്തിന്റെ
വിജയത്തിനായി ഹനീഫ കൊടുവള്ളി
ചെയര്‍മാനും ഇസ്മഈല്‍
പയ്യന്നൂര്‍ കണ്‍വീനറുമായ
സ്വാഗത സംഘം രൂപീകരിച്ചു.
- kuwait islamic center