ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂര്‍ വടക്കുംകര മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നബിദിനാഘോഷം അലങ്കോലപ്പെടുത്തി ആര്‍.എസ്.എസ്–ബി.ജെ.പി സംഘം മേഖലയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്നതായി ആരോപണം. ഇന്നത്തെ ഒരു ദിന പത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വാർത്ത ഇങ്ങിനെ:
നബിദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി വെള്ളങ്ങല്ലൂര്‍ വര്‍ക്ക് ഷോപ്പ് ജങ്‌ഷനില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും കൊടി തോരണങ്ങളും ആര്‍.എസ്.എസ്–ബി.ജെ.പി സംഘം തകര്‍ത്തു.
വെള്ളാങ്ങല്ലൂര്‍ വടക്കുംകര മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെയും നബിദിന ആഘോഷ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കെട്ടിയ ബാനര്‍, ഫ്‌ളക്‌സ്, കൊടിതോരണങ്ങള്‍ എന്നിവയാണ് നശിപ്പിച്ചിട്ടുള്ളത്. ആഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കൊടിക്കാലില്‍ ആര്‍.എസ്.എസ് എന്നും എഴുതി വച്ചിട്ടുണ്‌ട്.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നേ ബി.ജെ.പി പ്രവര്‍ത്തകര്‍ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം ആരംഭിച്ചിരുന്നു. നബിദിനാശംസകള്‍ അര്‍പിച്ച് ബോര്‍ഡ് സ്ഥാപിച്ചതിനെതിരേ ഭീഷണി ഉയര്‍ത്തിയായിരുന്നു ആദ്യം സംഘര്‍ഷത്തിന് ശ്രമിച്ചത്.
നടവരമ്പ് സ്‌കൂളില്‍ പടിക്കുന്ന വിദ്യാര്‍ഥിയെ ആര്‍.എസ്.എസ് സംഘം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥിയുടെ പഠനത്തെ ബാധിക്കുമെന്ന് ഭയന്ന രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല. ഇതേ സംഘമാണ് ബോര്‍ഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി ഇരിങ്ങാലക്കുട സി.ഐ, എസ്.ഐ എന്നിവര്‍ക്ക് പരാതി നല്‍കി. പോലിസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളാങ്ങല്ലൂര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
ഗ്ലാമര്‍ പമ്പ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം വര്‍ക്ക് ഷോപ്പ് ജങ്‌ഷനില്‍ സമാപിച്ചു. നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രകടനത്തിന് മഹല്ല് പ്രസിഡന്റ് അബ്ദുല്‍ ഹാജി, വൈസ് പ്രസിഡന്റ് ബഷീര്‍ ടി എ, മുസ്‌്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ ഹാജി, മുസ്‌്‌ലിംയുവജന സംഘം പ്രസിഡന്റ് ഷെജീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
- സി.എച്ച്.ആർ