സ്‌പീക്കര്‍ നബിദിനാശംസകള്‍ നേര്‍ന്നു

തിരുവനന്തപുരം: എല്ലാ ജനങ്ങള്‍ക്കും സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ നബിദിനാശംസകള്‍ നേര്‍ന്നു. സ്‌നേഹത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്ത മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയായിരുന്നു. 
ആ സ്‌നേഹസന്ദേശത്തിന്റെ മഹത്വം ഉള്‍ക്കൊണ്ടുകൊണ്ട് മാനവലോകത്തിന് മാതൃകയായി ജീവിക്കുകയാണ് ചെയ്യേണ്ടതെന്ന് സ്​പീക്കര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.