മലപ്പുറം
: മുത്തുനബി
സ്‌നേഹത്തിന്റെ തിരുവസന്തം
എന്ന പ്രമേയത്തില്‍ SKSSF
സംസ്ഥാന
കമ്മിറ്റി നടത്തുന്ന റബീഅ്
കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കു
അന്തര്‍ദേശീയ സെമിനാര്‍
20-01-2014 തിങ്കള്‍
രാവിലെ 9.30 മുതല്‍
വൈകീട്ട് 5 വരെ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
സെമിനാര്‍ കോംപ്ലക്‌സില്‍
നടക്കും. കാലിക്കറ്റ്
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍
ഡോ.എം.
അബ്ദുസ്സലാം
ഉദ്ഘാടനം ചെയ്യും. ഷാര്‍ജാ
യൂണിവേഴ്‌സിറ്റിയിലെ ഹദീസ്
ഡിപാര്‍ട്‌മെന്റ് മേധാവിയും
പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ
ഡോ. അബ്ദു
സമീഹ് അല്‍ അനീസ് മുഖ്യാതിഥിയായിരിക്കും.
SKSSF സംസ്ഥാന
അധ്യക്ഷന്‍ സയ്യിദ് അബ്ബാസലി
ശിഹബ് തങ്ങള്‍ ആധ്യക്ഷം
വഹിക്കും. പ്രവാചക
കവികളായ അലവികുട്ടി മൗലവി
കോട്ടൂര്‍ , സഈദ്
മുസ്‌ലിയാര്‍ വിഴിഞ്ഞം
എന്നിവരെ സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങള്‍ ആദരിക്കും.
ആകിഫ് അക്കികോസ്
തുര്‍ക്കി, കോഴിക്കോട്
ഖാസി സയ്യിദ് മുഹമ്മദ് കോയ
ജുമലുല്ലൈലി, സമസ്ത
സെക്രട്ടറി പ്രൊഫ.
കെ.ആലിക്കുട്ടി
മുസ്‌ലിയാര്‍ , SKSSF മലപ്പുറം
ജില്ലാ പ്രസിഡന്റ് സയ്യിദ്
ഹമീദലി ശിഹാബ് തങ്ങള്‍ ,
SKSSF സംസ്ഥാന
ജന.സെക്രട്ടറി
ഓണംമ്പിള്ളി മുഹമ്മദ് ഫൈസി,
കാലിക്കറ്റ്
യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍
ഡോ.ടി.എ.
അബ്ദുല്‍
മജീദ്, ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി
റജിസ്ട്രാര്‍ ഡോ. സുബൈര്‍
ഹുദവി ചേകൂര്‍ , സി.ഐ.സി.
ഡയറക്ടര്‍
അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി,
സിന്‍ഡിക്കേറ്റ്
മെമ്പര്‍ ആബിദ് ഹുസൈന്‍
തങ്ങള്‍ , സി.എച്ച്.
ചെയര്‍ ഡയറക്ടര്‍
പി.എ.റഷീദ്,
കെ.എ.ടി.എഫ്.
ജന.
സെക്രട്ടറി
കെ.മോയിന്‍കുട്ടി
മാസ്റ്റര്‍ , SKSSF വര്‍ക്കിംഗ്
സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍
, പ്രഫ.
ഓമാനൂര്‍
മുഹമ്മദ്, ഡോ.അലി
നൗഫല്‍ എന്നിവര്‍ പങ്കെടുക്കും.
കേരളത്തിനകത്തും
പുറത്തുമുള്ള വിവിധ
സര്‍വ്വകലാശാലകളിലെ അധ്യാപകരും
ഗവേഷക വിദ്യാര്‍ത്ഥികളും
പ്രബന്ധമവതരിപ്പിക്കും.
മലയാള സാഹിത്യത്തിലെ
പ്രവാചക സാന്നിധ്യം,
പ്രവാചക
പ്രകീര്‍ത്തനം അറബി സാഹിത്യത്തില്‍
, ഇംഗ്ലീഷ്
സാഹത്യത്തിലെ പ്രവാചകന്‍
എന്നീ മുന്ന് സെഷനുകളിലായി
നടക്കുന്ന സെമിനാറില്‍ ഡോ.
ഉമര്‍ തറേമല്‍
, ഷഫീഖ്
റഹ്മാനി വഴിപ്പാറ,
സ്വാദിഖ് ഫൈസി
താനൂര്‍ , കെ.അബൂബക്കര്‍
വടകര, കെ.കെ.സിദ്ദീഖ്
പൂവാട്ടുപറമ്പ്, ഡോ.
ഓമാനൂര്‍
മുഹമ്മദ്, ഡോ.
ഉമര്‍ തസ്‌നീം,
അബ്ദു റഷീദ്
കെ.പി,
അഡ്വ.
ഫൈസല്‍ ,
ഡോ.കെ.ടി.
ജാബിര്‍ ഹുദവി,
അലി ഹസ്സന്‍
അമ്പലക്കണ്ടി, ഹൈസം
ഹസ്സന്‍, ഡോ.
താജുദ്ദീന്‍
മാനി, അബൂബക്കര്‍
ദാരിമി എന്നിവര്‍ പ്രബന്ധമവതരിപ്പിക്കും.
നാലാമത്തെ
സെഷനില്‍ അഹ്ബാബുല്‍ ഫാത്തിഹ്
മജ്‌ലിസേ ഇശ്ഖ് പ്രോഗ്രാം
നടക്കും.
For detailed news, please visit http://www.skssfrabee.in/2014/01/Seminar.html
- SKSSF Rabee