തേഞ്ഞിപ്പലം
: അറബി
ഭാഷയില്‍ കേരളീയ പണ്ഡിതര്‍
രചിച്ച പ്രവാചക പ്രകീര്‍ത്തന
സാഹിത്യങ്ങള്‍ പഠന വിധേയമാക്കി
ലോകത്തിന് സമര്‍പ്പിക്കണമെന്ന്
ലോകപ്രശസ്ത ഇസാലാമിക പണ്ഡിതനും
ഷാര്‍ജ യൂണിവാഴ്‌സിറ്റി
ഹദീസ് വിഭാഗം തലവനുമായ ഡോ.
അബ്ദുസമീഅ്
അല്‍ അനീസ് പറഞ്ഞു. റബീഅ്
കാമ്പയിന്റെ ഭാഗമായി SKSSF
സംസ്ഥാന
കമ്മിറ്റി കാലിക്കറ്റ്
യൂണിവാഴ്‌സിറ്റിയില്‍
സംഘടിപ്പിച്ച അന്തര്‍ ദേശീയ
സെമിനാറില്‍ മുഖ്യ പ്രഭാഷണം
നിര്‍വ്വഹിക്കുകയായിരുന്നു
അദ്ദേഹം.
കേരളത്തിലെ
അറബീ സാഹിത്യങ്ങള്‍ അറബ്
ലോകത്തെ ആശ്ചരിയപ്പെടുത്തുന്നതാണ്.
കേരളവും
അറേബ്യന്‍ രാജ്യങ്ങളും
നൂറ്റാണ്ടുകളായി തുടര്‍ന്നു
പോരുന്ന ആത്മ ബന്ധത്തിന്റെ
അടയാളങ്ങള്‍ കൂടിയാണിത്.
മഹത്തായ ഈ
പാരമ്പര്യം നിലനിര്‍ത്തുന്നതില്‍
കേരളീയ ജനത കൂടുതല്‍ താല്‍പര്യം
കാണിക്കണം; അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
കാലികറ്റ്
യൂണിവേഴ്‌സിറ്റി വൈസ്
ചാന്‍സ്‌ലര്‍ ഡോ.
എംഅബ്ദുസ്സലാം
ഉദ്ഘാടനം ചെയ്തു. ശാസ്ത്ര
ബോധത്തിന്റെ ജാലകങ്ങള്‍
തുറന്നിട്ടാണ് നബി തിരുമേനി
അറബ് ജനതയെ ഉദ്ധരിച്ചത്.
ആല്‍മികസമബഹ
സൃഷ്ടിയോടൊപ്പം മതേതര
പ്രവര്‍ത്തനത്തിലും നബി
ശ്രദ്ധചെലുത്തി. ഹൃദ്യമായ
സ്‌നേഹത്തിന്റെ പ്രതീകമായ
തങ്ങളെ വാഴ്ത്താല്‍ എക്കാലത്തും
ലോകജനത തയാറായിട്ടുണ്ട്.
അദ്ദേഹം പറഞ്ഞു.
സംസ്ഥാന
പ്രസിഡണ്ട് പാണക്കാട് സയ്യിദ്
അബ്ബാസലി ശിഹാബ് തങ്ങള്‍
ആധ്യക്ഷം വഹിച്ചു. പ്രഫ.
കെ.
ആലിക്കുട്ടി
മുസ്‌ലിയാര്‍ , സയ്യിദ്
മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
, സയ്യിദ്
മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,
റഹിം ചുഴലി ,
ഡോ. സുബൈര്‍
ഹുദവി ചേകന്നുര്‍ , ഡോ.
ടി. എ.
അബ്ദുല്‍
മജീദ്, സഈദ്
മുസ്‌ലിയാര്‍ വിഴിഞ്ഞം,
കോട്ടൂര്‍
അലവി മുസ്‌ലിയാര്‍ പ്രസംഗിച്ചു.
ഓണംപിള്ളി
മുഹമ്മദ് ഫൈസി സ്വാഗതവും
സൈനുല്‍ ആബിദീന്‍ ഹുദവി
പുത്തനഴി നന്ദിയും പറഞ്ഞു.
മലയാള
സാഹിത്യം സെഷനില്‍ പിണങ്ങോട്
അബൂബക്കര്‍ ആധ്യക്ഷം വഹിച്ചു.
ഡോ. ഉമര്‍
തറമ്മേല്‍, ഷഫീഖ്
റഹ്മാനി വഴിപ്പാറ,
സ്വാദിഖ് ഫൈസി
താനൂര്‍ , കെ.
കെ. സിദ്ദീഖ്
പൂവ്വാട്ടുപറമ്പ് എന്നിവര്‍
വിഷയാവതരണം നടത്തി.
ഇംഗ്ലീഷ്
സാഹിത്യം സെഷനില്‍ പ്രഫ.
ഒമാനൂര്‍
മുഹമ്മദ് ആധ്യക്ഷം വഹിച്ചു.
ഡോ. ഉമര്‍
തസ്‌നീം, കെ.
പി അബ്ദുറശീദ്,
അഡ്വ.
ഫൈസല്‍ എന്നിവര്‍
വിഷയാവതരണം നടത്തി.
അറബി
സാഹിത്യം സെഷനില്‍ ഡോ.
അലി നൗഫല്‍
ആധ്യക്ഷം വഹിച്ചു. ഡോ.
കെ. ടി
ജാബിര്‍ ഹുദവി, അലിഹസന്‍
ഹുദവി, ശാഫി
ഹുദവി ചെങ്ങര, ഡോ.
താജുദ്ദീന്‍
മന്നാനി എന്നിവര്‍ വിഷയാവതരണം
നടത്തി.
- SKSSF STATE COMMITTEE