കോഴിക്കോട്
: SKSSF ജനുവരി
26ന്
പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്ന
മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം
ത്വലബ വിംഗ് ജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ ജനുവരി 23
വ്യാഴം വൈകുന്നേരം
മൂന്ന് മണിക്ക് കോഴിക്കോട്
ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍
വെച്ച് പതിനാറാം ലോക്‌സഭയും
ന്യൂനപക്ഷഭാവിയും എന്ന
പ്രമേയത്തില്‍ സെമിനാര്‍
സംഘടിപ്പിക്കുന്നു.
വിവിധ രാഷ്ട്രീയ
മത-സാംസ്‌കാരിക
പ്രതിനിധികള്‍ സംബന്ധിക്കും.
നബി ദിനത്തോടനുബന്ധിച്ച്
കോഴിക്കോട് കടപ്പുറം
കേന്ദ്രീകരിച്ച് ലൈവ് ക്വിസും
സ്വീറ്റ് ഡേയും ആചരിക്കാന്‍
ജില്ലാ കമ്മിറ്റിയോഗം
തീരുമാനിച്ചു. സയ്യിദ്
ഹമീദ് തങ്ങള്‍ മഞ്ചേരി
അദ്ധ്യക്ഷത വഹിച്ചു.
ടി.പി
സുബൈര്‍ മാസ്റ്റര്‍ ,
ഒ.പി.എം
അഷ്‌റഫ്, സ്വാലിഹ്
കരുവന്‍ തിരുത്തി, ശാഹിദ്
മാളിയേക്കല്‍ , സിദ്ദീഖ്
കാപ്പാട്, സഫീര്‍
പേരാമ്പ്ര, ജാഫര്‍
വാണിമേല്‍ , നൗഫല്‍
തിരുവള്ളൂര്‍ , റാഷിദ്
ഓമശ്ശേരി സംസാരിച്ചു.
ത്വയ്യിബ്
കുയ്‌തേരി സ്വാഗതവും ശാഹിദ്
മാളിയേക്കല്‍ നന്ദിയും പറഞ്ഞു.
- muhammad thwayyib p kuyitheri