പ്രവാചകസ്‌മരണയില്‍ നാടെങ്ങും നബിദിനാഘോഷങ്ങള്‍ സമുചിതം

തിരുമേനി(സ)യുടെ 1488ാം ജന്മദിനം നാടെങ്ങും സമുചിതമായി ആഘോഷിക്കുക്കയാണ്.റബീഉല്‍ അവ്വല്‍ 12നു മുമ്പും ശേഷവുമായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മദ്രസ്സകള്‍തോറും വിദ്യാര്‍ഥി കളുടെ പരിപാടി കളുമാ യാണ്‌ നബിദിനം ആഘോഷിക്കുന്നത്‌. 
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പള്ളികള്‍ തോറും പുലര്‍ച്ചെ സുബഹിക്കു മുമ്പായി  മൌലിദ്‌ മജ്‌ലിസുകള്‍ നടന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും മീലാദ് റാലിയും നടന്നു. റാലിക്ക് ശേഷം അന്നദാനവും നടത്തി. മദ്‌റസകളില്‍ വൈകീട്ട് വിദ്യാര്‍ഥികളുടെ കലാവിരുന്ന് നടക്കുകയാണ്.
മേപ്പറമ്പില്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന നബിദിനാഘോഷം എസ്.വൈ.എസ് സംസ്ഥാന വൈസ്പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.എ അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എം.ആസാദ് വൈദ്യര്‍ സ്വാഗതം പറഞ്ഞു. മഹല്ല് ഖത്തീബ് ശുഹൈബ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഹംസ മുസ്‌ലിയാര്‍, ബഷീര്‍ ഹുദവി, ഖാദര്‍ ഉലൂമി, പി.സി ഹബീബ്, കരീം പങ്കെടുത്തു.ടി.എച്ച്.എ കബീര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. പി.എ സിദ്ദീഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹംസ ഫൈസി കട്ടുപ്പാറ, പി.സൈനുദ്ദീന്‍ ഫൈസി, നാസര്‍ ഫൈസി, വി.പി സുലൈമാന്‍ മുസ്‌ലിയാര്‍ പങ്കെടുത്തു. ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും ഇ.ടി.എ റഷീദ് നന്ദിയും പറഞ്ഞു.
പട്ടാമ്പി: പട്ടാമ്പി ഏരിയയിലെ മദ്രസകളുടെ സംയുക്താഭിമുഖ്യത്തില്‍ മീലാദ് റാലിയും സമ്മേളനവും നടത്തി. ഐ.വി.എസ് സെക്കന്ററി മദ്രസ പട്ടാമ്പി, ജമാഅത്തുല്‍ ഇഖ്‌വാന്‍ മദ്രസ മെലെ പട്ടാമ്പി, നജ്മുല്‍ഹുദാ മദ്രസ കോളജ് സ്ട്രീറ്റ്, അല്‍മദ്രസത്തുല്‍ ഇസ്‌ലാഹിയ്യ മേലെ പട്ടാമ്പി, പി.എം.എ മന്‍ഫഉല്‍ഉലൂം ബര്‍ദിദാറുല്‍ ഉലൂം മദ്രസ കോഴിക്കുന്ന്, തന്‍വീറുല്‍ വില്‍ദാന്‍ ഗ്രീന്‍പാര്‍ക്ക്, ദാറുല്‍ഉലൂം മദ്രസ മമ്മിപ്പടി, റൗളത്തുല്‍ഉലൂം മദ്രസ തോട്ടുങ്ങല്‍, പി.എം.എസ് റൗളത്തുല്‍ഉലൂം മദ്രസ പരുവക്കടവ്, ഇര്‍ശാദുല്‍ ഇസ്‌ലാം മദ്രസ ഞാങ്ങാട്ടിരിക്കടവ് എന്നീ മദ്രസകള്‍ പങ്കെടുത്ത റാലിയുടെ സമാപന മീലാദ് സമ്മേളനത്തില്‍ ചെയര്‍മാന്‍ എന്‍.സൈതലവി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
പാലക്കാട്‌ ഒറ്റപ്പാലം പഴയലെക്കിടി എം.യു മദ്രസയുടെ ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രക്ക് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, വി.എ.സി കുട്ടിഹാജി, അബ്ദുല്‍സമദ് ഫൈസി, വി.കെ.എം മൊയ്തീന്‍, വി.എ ഖാലിദ്, സി.എം കുഞ്ഞിമൊയ്തു, കെ.സുലൈമാന്‍, പി.എ ഷൗക്കത്തലി, വി.എ കുഞ്ഞിബാവ, വന്നേരി യൂസഫ്, എം.കെ ഹംസ, തെച്ചിങ്ങത്തൊടി അലി, അയൂബ് റഹ്മാനി, ഫള്‌ലുല്‍ റഹ്മാന്‍, മുഹമ്മദലി മുസ്‌ലിയാര്‍, ഫൈസല്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഈസ്റ്റ് ഒറ്റപ്പാലം സുബ്ബാത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രക്ക് മുനീര്‍ദാരിമി, ഇബ്രാഹിം മുസ്‌ലിയാര്‍, സുഹൈല്‍ വാഫി, ഷഫീഖ് ഹുദവി, പി.എം.എ ജലീല്‍, എ.പി അബൂബക്കര്‍, എം.വി അമീര്‍ അലി, വി.പി അഷ്‌റഫ് നേതൃത്വം നല്‍കി. ഒറ്റപ്പാലം എം.യു മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രക്ക് എ.ബാപ്പുട്ടിഹാജി, ടി.എ ഹംസഹാജി, അബ്ദുല്‍ഗഫൂര്‍ അല്‍ഹൈത്തമി, സി.എ കലാം, പി.പി ഹംസ, പി.കുഞ്ഞിമോന്‍ നേതൃത്വം നല്‍കി.
ഷൊര്‍ണൂര്‍: സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷൊര്‍ണൂരില്‍ നബിദിനറാലി നടത്തി. ഷൊര്‍ണൂര്‍, കെ.കെ കോളനി, കുളപ്പുള്ളി മഹല്ലുകളാണ് റാലിയില്‍ പങ്കെടുത്തത്. കുളപ്പുള്ളി ജുമാമസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച റാലി ഷൊര്‍ണൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം മദ്രസയില്‍ സമാപിച്ചു. വൈകീട്ട് ഷൊര്‍ണൂരിലും കുളപ്പുള്ളിയിലും അന്നദാന വിതരണം നടത്തി. കെ.കെ കോളനിയില്‍ ഇന്ന് വൈകീട്ട് അന്നദാന വിതരണം നടക്കും.
പാറമ്മല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിനാഘോഷത്തിന് കബീര്‍ അന്‍വരി നാട്ടുകല്‍, എം.എസ് അലവി, മുഹമ്മദ് പട്ടിശ്ശീരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതുമനക്കുളമ്പ് നൂറുല്‍ ഇസ്‌ലാം മദ്രസയുടെ നബിദിനഘോഷയാത്രക്ക് സദര്‍ മുഅല്ലിം സി.പി ഹംസ ഫൈസി, സെക്രട്ടറി ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തോട്ടക്കര തര്‍ബ്ബിയത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രക്ക് മുതീഉല്‍ഹഖ്, എം.ഉമറുല്‍ ഫാറൂഖ്, പി.ടി നാസര്‍, പി.ഉമര്‍, എം.അബ്ദുലു, എം.മുഹമ്മദ്കുട്ടി, മോഡേണ്‍ മുഹമ്മദ്, ടി.എ ശിഹാബുദ്ദീന്‍ നേതൃത്വം നല്‍കി. നെല്ലിക്കുറുശ്ശി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് സി.മുഹമ്മദ് ഫൈസി, അബ്ദുല്‍റഹ്മാന്‍ അന്‍വരി, എ.മൊയ്തീന്‍, പി.മുഹമ്മദ്ഹാജി, എം.കെ ഉമര്‍ മാസ്റ്റര്‍, സലാം അന്‍വരി, ജാഫര്‍ അന്‍വരി നേതൃത്വം നല്‍കി. ആനപള്ള്യാല്‍ ശംസുല്‍ഹുദ മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് ടി.കെ അഷ്‌റഫ്, സി.പി ശംസുദ്ദീന്‍, അബ്ദുല്‍റഷീദ് മുസ്‌ലിയാര്‍, പി.പി കമ്മു, സി.പി റസാക്ക്, കെ.വീരാന്‍ നേതൃത്വം നല്‍കി.
ചുനങ്ങാട് (മലപ്പുറം) സുല്ലമുസല്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് ഹുസൈന്‍ ഫൈസി, ടി.സൈതലവി ഹാജി, കെ.മുഹമ്മദ്, ടി.ടി ഹൈദര്‍, പി.ഹൈദ്രു, ടി.വി അബ്ബാസ്, എ.മുഹമ്മദ്, ടി.ടി മൊയ്തീന്‍കുട്ടിഹാജി നേതൃത്വം നല്‍കി. തിരുണ്ടിക്കല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് എന്‍.പി മുഹമ്മദലി വാഫി, മുസ്തഫ തിരുണ്ടിക്കല്‍, കെ.അബ്ദുല്‍ജലീല്‍, ടി.ഹസനാര്‍, ടി.ഹംസ നേതൃത്വം നല്‍കി.
മണ്ണൂര്‍, കിഴക്കുമ്പുറം, പത്തിരിപ്പാല, മംഗലം, ലെക്കിടി, ലെക്കിടി കൂട്ടുപാത, പാലപ്പുറം, വാണിയംകുളം, വരോട്, പനമണ്ണ, പത്തംകുളം, പാലക്കോട്, പാവുക്കോണം, അനങ്ങനടി തുടങ്ങിയ സ്ഥലങ്ങളിലും
നബിദിനം വിപുലമായി ആഘോഷിച്ചു.
പഴുന്നാന: മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മദ്രസാ വിദ്യാര്‍ത്ഥികളുടെയും, മുഅല്ലിമീങ്ങളുടേയും രക്ഷിതാക്കളുടേയും പഴുന്നാന മഹല്ല് കമ്മിറ്റി സംയുക്തമായി നടത്തയിയ നബിദിനറാലി പള്ളി അംഗണത്തില്‍ എം.കെ. ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തുകയും മഹല്ല് ഖത്തീബ് സിറാജ്ജുദ്ദീന്‍ ഫൈസി ഉപദേശ പ്രഭാഷണം നടത്തുകയും ചെയ്തു. മഹല്ല് ജനറല്‍ സെക്രട്ടറി ലത്തീഫ് പഴുന്നാന സ്വാഗതം പറഞ്ഞു. തുടര്‍ന്ന് റാലി ആരംഭിക്കുകയും മഹല്ലിന്റെ പരിധികളായ പന്തല്ലൂര്‍, വെള്ളിതിരുത്തി, ചെമ്മന്തിട്ട പഴുന്നാന തെക്കുമുറി ഉള്‍പ്പെടെ ആറ് മദ്രസകളും ചുറ്റി പള്ളി അംഗണത്തില്‍ എത്തിചേര്‍ന്നു.
കൂര്‍ക്കഞ്ചേരി: മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹിദായത്തുല്‍ ഇഖ്ബാല്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ നബിദിനറാലി നടത്തി. റാലി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംമ്പിള്ളി ഫഌഗ് ഓഫ് ചെയ്തു. റാലിക്ക് മഹല്ല് പ്രസിഡന്റ് സൈനുദ്ദീന്‍ ഹാജി, ഖത്തീബ് ഫൈസല്‍ റഹ്മാനി സെക്രട്ടറി ഷാഹുല്‍ ഹമീദ്, അബ്ദുല്‍ സലാം, അന്‍വര്‍, അബ്ദുള്‍ ജബ്ബാര്‍, അബൂബക്കര്‍, ഷംസുദ്ദീന്‍, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ നേതൃത്വം നല്‍കി. റാലിക്ക് ശേഷം മൗലീദ് പാരായണം നടത്തി.
തിരുനെല്ലൂര്‍ ജുമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹല്ല് പ്രസിഡന്റ് മുഹമ്മദാലി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഘോഷയാത്രക്ക് മഹല്ല് ഖത്തീബ് അബ്ദുള്ള ഫൈസി, മഹല്ല് സെക്രട്ടറി സിദ്ധീഖ് തുടങ്ങി മദ്രസ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പൈങ്കണ്ണിയൂര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിനാഘോഷം മഹല്ല് പ്രസിഡന്റ് ഹമീദ് പുളിക്കല്‍ പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് അബ്ദുല്‍ കാദര്‍ ദാരിമി, എന്‍.പി. മുഹമ്മദ് മുസ്‌ലിയാര്‍, മുജീബ് ഫൈസി, അഷറഫ് മൗലവി, നൗഷാദ് ഏലാന്ത്ര, മുഹമ്മദ് കാരപുറത്ത്, സൈനുദ്ദീന്‍ മണക്കോട്ട്, മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വെന്മേനാട് ഹായത്തുല്‍ ഇസ്‌ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്രസ ഗ്രൗണ്ടില്‍ മദ്രസ പ്രസിഡന്റ് ഈസ ഫൈസി പതാക ഉയര്‍ത്തി. സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ വി.കെ. അബ്ദുള്ള മോന്‍ കണ്‍വീനര്‍ അബ്ദുല്‍ ഖയ്യും പോവില്‍, അബ്ദുല്‍ ഖാദര്‍, അഹമ്മദ് കബീര്‍, സദര്‍ മുഅല്ലിം, അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍ വെട്ടത്തൂര്‍, ഹംസ അന്‍വരി എന്നിവര്‍ നേതൃത്വം നല്‍കി.
വാളാട്: സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേരിമൂലയില്‍നിന്ന് പുത്തൂര്‍ ജുമാമസ്ജിദ് വരെ നബിദിന റാലി നടത്തി.
ഇ. അബ്ദുള്‍നാസര്‍ ബാഖവി, സി. ഇബ്രാഹിം ബാഖവി, അഷ്‌റഫ് ഫൈസി, മുനീര്‍ മുസ്‌ല്യാര്‍, മുഹമ്മദ് ലത്തീഫ്, കെ.വി. കുഞ്ഞമ്മത് ഹാജി, മുക്കത്ത് അമ്മത്, വാളാടി മൊയ്തുഹാജി, കുന്നോത്ത് യൂസഫ് ഫൈസി, സി.സി. മരയ്ക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നബിദിന റാലിക്ക് ശേഷം ഉദ്‌ബോധനപ്രസംഗവും കലാപരിപാടികളും നടത്തി.
നാട്ടിക ശൗഖത്തുല്‍ ഇസ്‌ലാം സഭയുടെ നേതൃത്വത്തില്‍ നബിദിനാഘോഷം നടത്തി. ശൗഖത്തുല്‍ ഇസ്‌ലാം മദ്രസ്സയില്‍ പതാക ഉയര്‍ത്തലിനു ശേഷം നബിദിനഘോഷയാത്ര നടന്നു. തുടര്‍ന്ന് മൗലീദ് പാരായണം, അന്നദാനം എന്നിവയുണ്ടായി. നബിദിന സമ്മേളനത്തില്‍ നാട്ടിക ജുമാ മസ്ജിദ് ഇമാം സിദ്ധീഖ് റഹ്മാനി പ്രഭാഷണം നടത്തി.
ആലത്തൂര്‍: ആലത്തൂര്‍ മഅ്ദനുല്‍ ഹിദായ മദ്രസയില്‍ നടന്ന നബിദിനാഘോഷം ജുമുഅത്ത് പള്ളി പ്രസിഡന്റ് വി.എം കാജമുഹീനുദ്ദീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂസഫ് ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുല്‍സലാം, സുലൈമാന്‍, ബഷീര്‍ ദാരിമി, മുജീബ് റഹ്മാന്‍ ഫൈസി, സെക്രട്ടറി എ.ഉമര്‍ സംബന്ധിച്ചു. ദഫ്മുട്ട് നടന്നു.
ആലത്തൂര്‍: ലിങ്ക് റോഡ് ജുമാഅത്ത് കമ്മിറ്റിയുടെനബിദിനാഘോഷം പ്രസിഡന്റ് സെയ്ത്മുഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ ഉലൂമി, അഹമ്മദ് അന്‍സാരി, അലി മുസ്‌ലിയാര്‍ സംസാരിച്ചു. മദ്രസ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
തെക്കുമുറി പുതിയങ്കം ജുമാമസ്ജിദ് കമ്മിറ്റിയുടെയും വാനൂര്‍ പൊട്ടിമട മദീനത്തുല്‍ ഉലൂം മദ്രസയിലും, ചുണ്ടക്കാട് റഹ്മാനിയ മദ്രസ, ഇരട്ടകുളം മദ്രസ കമ്മിറ്റി, പത്തനാപുരം ഇര്‍ഷാദുസ്വിബിയാന്‍ മദ്രസ കമ്മിറ്റി, മാട്ടുമല ജുമുഅത്ത് കമ്മിറ്റി, വെങ്ങനൂര്‍ പള്ളി ജുമുഅത്ത് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലും നബിദിനാഘോഷം നടത്തി.
കൊടുവായൂര്‍: കൊടുവായൂര്‍ ടൗണ്‍ ജുമാഅത്ത് പള്ളി, നവക്കോട് മുഅല്ലിം പള്ളി, മേലെപള്ളി, പിട്ടുപ്പീടിക പള്ളി എന്നിവയുടെ ആഭിമുഖ്യത്തില്‍ മദ്രസാവിദ്യാര്‍ത്ഥികളുടെ നബിദിന റാലികള്‍ നടന്നു.
ചളവറ: ചളവറ പഞ്ചായത്തിലെ ഇട്ടേക്കോട് മഹല്ല് കമ്മിറ്റി തൂമ്പായ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി, ചളവറ കല്ലംകടമ്പായ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി എന്നിവ സംയുക്തമായി നബിദിനറാലിയും സമ്മേളനവും നടത്തി. ടി.ഉണ്ണിപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇട്ടേക്കോട് മഹല്ല് ഖത്തീബ് സിദീഖുല്‍ അക്ബര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.അലി ബാഖവി, മുസ്തഫ വഹബി, ജാഫര്‍ ബാഖവി, സൈനുല്‍ ആബിദീന്‍ സഖാഫി, മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അഷ്‌റഫ് മുസ്‌ലിയാര്‍, പി.പി കുഞ്ഞിമൊയ്തു മുസ്‌ലിയാര്‍, കെ.കെ ഹസ്സന്‍ മുസ്‌ലിയാര്‍, പി.അബു മുസ്‌ലിയാര്‍ പ്രസംഗിച്ചു. ഇട്ടേക്കോട് മഹല്ല് പ്രസിഡന്റ് കെ.അലി മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി കെ.പി ഹസ്സന്‍ ഹാജി നന്ദിയും പറഞ്ഞു.
കൂറ്റനാട്: കക്കാട്ടിരി ഹയാത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ നബിദിന പരിപാടികള്‍ നടത്തി. മൗലീദ് പാരായണത്തിന് മഹല്ല് ഖത്തീബ് അബ്ബാസ് മളാഹിരി നേതൃത്വം നല്‍കി. ഘോഷയാത്രയു, ഭക്ഷണവിതരണവും നടന്നു. വൈകീട്ട് ഏഴുമണിമുതല്‍ മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.
മഹല്ല് പ്രസിഡന്റ് ടി.മൊയ്തുണ്ണി, സെക്രട്ടറി പാദുക നൗഷാദ്, കെ.പി കുഞ്ഞാപ്പഹാജി, ഇ.വി അസീസ്, കെ.എന്‍ ഇബ്രാഹിം, അന്‍വര്‍ അഹ്‌സനി, ഷെമീര്‍ അസ്ഹരി, കാദര്‍ ഫൈസി, ഫാറൂഖ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തച്ചനാട്ടുകര: നാട്ടുകല്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിന ഘോഷയാത്രയില്‍ അണ്ണാന്‍തൊടി ഹയാത്തുല്‍ ഇസ്‌ലാം മദ്രസ, നാട്ടുകല്‍ മഖാം ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളജ്, ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് സി.പി അലവി മാസ്റ്റര്‍, ഹംസ ഫൈസി അല്‍ഹൈത്തമി, സി.അബൂബക്കര്‍, കരിമ്പനക്കല്‍ ഹംസ, റഷീദ് ആനക്കയം, എന്‍.അബൂബക്കര്‍ മുസ്‌ലിയാര്‍, അസൈനാര്‍ ബാഖവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കരുളായി: പള്ളിപ്പടി തര്‍ബിയത്തുല്‍ ഔലാദ് സെക്കന്ററി മദ്രസയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. ദഫ് സംഘങ്ങളും കൊടികളേന്തിയ വിദ്യാര്‍ഥികളും റാലിക്ക് കൊഴുപ്പേകി. കെ. മുഹമ്മദ് മുസ്‌ലിയാര്‍, കെ.സി. കുഞ്ഞാലി മുസ്‌ലിയാര്‍, സിദ്ധീഖ് മുസ്‌ലിയാര്‍, നിയാസ് ഫൈസി, നാസര്‍ ഇല്ലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.