ഷാര്‍ജ
: SKSSF സംസ്ഥാന
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
നടത്തുന്ന ഇസ്ലാമിക കലാ
സാഹിത്യ മല്‍സരം സര്‍ഗലയവും
ഇന്ത്യന്‍ റിപ്പബ്ലിക്
ദിനത്തൊടനുബന്ധിച് നടത്തുന്ന
മനുഷ്യ ജാലികയും ജനുവരി 17
വെള്ളിയാഴ്ച
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട്
ഒമ്പത് മണി വരെ ഷാര്‍ജ കെ എം
സി സി ഓഡിറ്റോറിയത്തില്‍
നടക്കും. കാലത്ത്
09 മണിക്ക്
ഉദ്ഘാടന സമ്മേളനവും 9.30
മുതല്‍ വൈകുന്നേരം
6 മണിവരെ
കലാ സാഹിത്യ മല്‍സരങ്ങളും
നടക്കും. ഖിറാഅത്ത്,
മാപ്പിളപ്പാട്ട്,
അറബിഗാനം,
വിവിധ ഭാഷാ
പ്രസംഗങ്ങള്‍ , പോസ്റ്റര്‍
ഡിസൈനിംഗ്, മലയാള
പ്രബന്ധം, അനൗസ്‌മെന്റ്,
സമൂഹഗാനം
തുടങ്ങി 45 ല്‍
പരം ഇനങ്ങളിലായി സബ് ജൂനിയര്‍
, ജൂനിയര്‍
, സീനിയര്‍
വിഭാഗങ്ങളില്‍ നൂറില്‍ പരം
മല്‍സരാര്‍ത്ഥികളാണ് മൂന്ന്
വേദികളിലായി നടക്കു മല്‍സരത്തില്‍
മാറ്റുരക്കുത്. വൈകീട്ട്
07 മണിക്ക്
നടക്കുന്ന മനുഷ്യ ജാലികയില്‍
മത, സാമൂഹിക,
രാഷ്ട്രീയ
രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍
സംബന്ധിക്കും. SKSSF കേരള
സംസ്ഥാന സെക്രട്ടറിയും പ്രമുഖ
പ്രഭാഷകനുമായ സത്താര്‍
പന്തല്ലൂര്‍ രാഷ്ട്ര രക്ഷക്ക്
സൌഹൃദത്തിന്റെ കരുതല്‍ എന്ന
പ്രമേയത്തെ ആസ്പദമാക്കി
പ്രഭാഷണം നടത്തും.
പരിപാടിയുടെ
വിജയകരമായ നടത്തിപ്പിനായുള്ള
ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി
സ്റ്റേറ്റ് കമ്മറ്റി ഭാരവാഹികള്‍
അറിയിച്ചു. കൂടുതല്‍
വിവരങ്ങള്‍ക്ക് :
055-4647695
- ishaqkunnakkavu