ഷാര്‍ജ
: കേരളത്തിലെ
ആധികാരിക പരമോന്നത പണ്ഡിത
സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമ അധ്യക്ഷനും പ്രമുഖ
സൂഫീവര്യനുമായ ആനക്കര സി
കോയക്കുട്ടി മുസ്ലിയാര്‍ക്ക്
ഇന്ന് (15/01/2014 ബുധന്‍ ) രാത്രി
എട്ട് മണിക്ക് ഷാര്‍ജ കെ.എം.സി.സി.
ഓഡിറ്റോറിയത്തില്‍
ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക്
സെന്‍ററിന്‍റെയും SKSSF
ന്‍റെയും
ആഭിമുഖ്യത്തില്‍ സ്വീകരണം
നല്‍കുന്നു. മത
സാമൂഹിക മേഖലയിലെ പ്രമുഖര്‍
സ്വീകരണ സദസ്സില്‍ സംബന്ധിക്കുന്നതാണ്.
സ്വീകരണ പരിപാടി
ചരിത്ര സംഭവമാക്കാന്‍ മുഴുവന്‍
പ്രവര്‍ത്തകരും കൃത്യ സമയത്ത്
എത്തിച്ചേരണമെന്നു സ്വാഗത
സംഘം ഭാരവാഹികളായ കടവല്ലൂര്‍
അബ്ദുറഹ്മാന്‍ മുസ്ലിയാരും
അബ്ദുള്ള ചെലേരിയും അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
050-6975349, 050-6772059.
- ishaqkunnakkavu