പൊട്ടച്ചിറ അന്‍വരിയ്യ അറബിക്‌ കോളേജ്‌ 44-ാം വാര്‍ഷിക സനദ്‌ ദാന മഹാസമ്മേളനം ഇന്ന്‌ മുതല്‍ ആരംഭിക്കും

പാലക്കാട്‌ : പാലക്കാട്‌ ജി ല്ലയിലെ പൊട്ടച്ചിറ അന്‍വരിയ്യ അറബിക്‌ കോളജിന്റെ 44ാം വാ ര്‍ഷിക സനദ്‌്‌ദാന സമ്മേളനം ഇന്നുമുതല്‍ ആള്‍വരിയ്യ കാംപസില്‍ നടക്കും. 
31 ന്‌്‌ ഉച്ചയ്ക്കുശേഷം 3.30 ന്‌ സിയാറത്ത്‌ തുടര്‍ന്ന്‌ സമസ്‌ത മുശാവറ അംഗം കെ പി സി തങ്ങള്‍ പതാക ഉയര്‍ത്തും. ഇബ്രാഹിം അള്‍വരി പഴയന്നൂര്‍ അനുസ്‌മരണ പ്രഭാഷണം നടത്തും. 6.30 ന്‌ നടന്ന ഉദ്‌ഘാടന സമ്മേളനം ഹമിദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സി പി മുഹമ്മദ്‌ എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. 
ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. തുടര്‍ന്ന്‌ സര്‍ഗ നിശ അരങ്ങേറും.
ഫെബ്രുവരി ഒന്നിന്‌ രാവിലെ ഒമ്പത്‌ മണിക്ക്‌ സംസ്‌കാരിക സമ്മേളനത്തില്‍ സി ഹംസ, അബ്ദുള്‍ഗഫൂര്‍ ഖാസിമി, ജി എം സലാഹുദ്ദീന്‍ ഫൈസി ഖല്ലപുഴ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
ഉച്ചയ്ക്ക്‌ ©ശേഷം നടക്കുന്ന ഫിഖ്‌്‌ഹ്‌ സെക്‌ഷനില്‍ സിദ്ദിഖ്‌ അന്‍വരികാപ്പ്‌, അബ്ദുല്‍ ഖാദര്‍ അന്‍വരി കയറാടി സംബന്ധിക്കും. വൈകുന്നേരം 6.30 ന്‌ നടക്കുന്ന വിജ്ഞാനവേദി പാണക്കാട്‌ മുനവറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനംചെയ്യും. അഹമ്മദ്‌ കബീര്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. രണ്‌ടിന്‌ നടക്കുന്ന ആദര്‍ശ സമ്മേളനത്തിന്റെ ഉദ്‌ഘാടനം ഇ അലവി ഫൈസി കുളപ്പറമ്പ്‌ നിര്‍വഹിക്കും.ഗഫൂര്‍ അന്‍വരി മുതൂര്‍, മുസ്‌തഫ അഷ്‌റഫി കക്കൂപ്പടി സംബന്ധിക്കും.