രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ. എസ്.എസ്.എഫ്. ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച മനുഷ്യജാലിക ഉജ്ജ്വലമായി. ത്രീവ്രവാദ,ഭീകരവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ താക്കീ ത് നല്‍കി വൈകുന്നേരം നാല് മണിക്ക് 30 കേന്ദ്രങ്ങളില്‍ ആരംഭിച്ച റാലി നഗരവീധിയില്‍ നവ്യാനുഭൂതി തീര്‍ത്തു.
ഇതര ജില്ലാ കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രവർത്തകരെ ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ മലപ്പുറം ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിലായാണ് ജില്ലാകമ്മിറ്റി മനുഷ്യജാലിക സംഘടിപ്പിച്ചത്. പെരിന്തല്‍മണ്ണയിലും പുത്തനത്താണിയിലും മനുഷ്യജാലിക സംഘടിപ്പിച്ചു.
പെരിന്തല്‍മണ്ണയില്‍ മനഴി സ്മാരക ബസ്സ്റ്റാന്‍ഡില്‍നിന്ന് റാലി ആരംഭിച്ചു. പഴേരി മൈതാനത്ത് ജാലിക തീര്‍ത്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു.
പി. സുരേന്ദ്രന്‍, ഡോ. ഹാരിസ് ഹുദവി പാറപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കെ. മമ്മുദു ഫൈസി, കെ.കെ.സി.എം. തങ്ങള്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, സി.ടി. അലി മുസ്‌ലിയാര്‍, അബ്ദുല്‍ഖാദര്‍ഹാജി തൂത, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, ഒ.കെ.എം. മൗലവി, ബി.എസ്.കെ തങ്ങള്‍, പി.കെ. മുഹമ്മദ്‌കോയ തങ്ങള്‍, സയ്യിദ് ഫൈനാസലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, ശമീര്‍ ഫൈസി പുത്തനങ്ങാടി എന്നി വര്‍ പ്രസംഗിച്ചു.
പുത്തനത്താണിയില്‍ വെട്ടിച്ചിറയില്‍നിന്ന് റാലി ആരംഭിച്ചു. പുത്തനത്താണിയില്‍ ജാലിക തീര്‍ത്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞചൊല്ലിക്കൊടുത്തു. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍, ഡോ. എം.എം. ബഷീര്‍ മൗലവി കൊല്ലം എന്നിവര്‍ പ്രഭാഷണം നടത്തി.
സയ്യിദ് കെ.കെ.എസ് തങ്ങള്‍, എ. മരക്കാര്‍ ഫൈസി, കാടാമ്പുഴ മൂസഹാജി, സയ്യിദ് വി.പി.എം.കെ തങ്ങള്‍, അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി, സയ്യിദ് വി.പി. അബ്ദുല്ലക്കോയ തങ്ങള്‍, സി.എച്ച്. ത്വയിബ്‌ഫൈസി,
കെ.എം. കുട്ടി എടക്കുളം, അടിമാലി മുഹമ്മദ് ഫൈസി, അഹമ്മദ് വാഫി കക്കാട്, സാലിം ഫൈസി കുളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.