ദുബൈ
: മതേതരത്വവും
ജനാധിപത്യവും സംരക്ഷിക്കാന്‍
പരിഷ്കൃത രാജ്യങ്ങള്‍ക്ക്
പോലും അവകാശപ്പെടാന്‍
സാധിക്കാത്ത ഭരണഘടനയാണ്
ഇന്ത്യയുടേതെന്നും ഇന്ത്യന്‍
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന
ഇന്ത്യന്‍ മുസ്‍ലിംകള്‍
പ്രതിജ്ഞാബദ്ധരാണെന്നും
SKSSF സംസ്ഥാന
ഓര്‍ഗനൈസിങ് സെക്രെട്ടറി
സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
രാജ്യ രക്ഷക്ക്
മത സൗഹാര്‍ദ്ദം അനിവാര്യമാണെന്നും
സൗഹൃദം നിലനിര്‍ത്താനാവുന്ന
സമീപനങ്ങള്‍ക്ക് വിരുദ്ധമായി
കേരളത്തിലും ഇന്ത്യയൊട്ടുക്കും
തന്നെ ചില നീക്കങ്ങള്‍
അല്‍പബുദ്ധികളായ ചില
മുസ്‌ലിംസംഘടനകളില്‍ നിന്ന്
ഉണ്ടായ സാഹചര്യത്തിലാണ്
രാഷ്‌ട്രരക്ഷക്ക് സൗഹൃദത്തിന്റെ
കരുതല്‍ എന്ന പ്രമേയവുമായി
കേരളത്തിനകത്തും പുറത്തും
മനുഷ്യജാലിക സംഘടിപ്പിക്കാന്‍
SKSSF മുന്‍കൈ
എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ സ്റ്റേറ്റ്
SKSSF നടത്തിയ
മനുഷ്യജാലികയില്‍ പ്രമേയ
പ്രഭാഷണം നിര്‍വഹിക്കുകയ്യയിരുന്നു
അദ്ദേഹം.
അബ്ദുസ്സലാം
ബാഖവി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സ്റ്റേറ്റ്
പ്രസിഡന്റ് അബ്ദുല്‍ ഹകീം
ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇബ്രാഹിം
മുറിച്ചാണ്ടി (ദുബൈ
കെ.എം.സി.സി),
മോഹന്‍ കുമാര്‍
(ഷാര്‍ജ
ബുക്‌ഫെയര്‍ ), എല്‍വിസ്
ചുമ്മാര്‍ (മീഡിയാ
ഫോറം), ലിയോ
രാധാകൃഷ്ണന്‍(റേഡിയോ
മീ), ശശീന്ദ്രന്‍
(മാതൃഭൂമി)
എന്നിവര്‍
പ്രസംഗിച്ചു. സെക്രട്ടറി
ഷറഫുദ്ദീന്‍ ഹുദവി സ്വാഗതവും
അബ്ദുല്‍ ഷുക്കൂര്‍ നന്ദിയും
പറഞ്ഞു.
- dubai skssf