കോഴിക്കോട്
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയമുയര്‍ത്തി അറുപതാം
വാര്‍ഷികം ആഘോഷിക്കുന്ന
സുന്നി യുവജന സംഘത്തിന്റെ
സമ്മേളന പ്രചരണാര്‍ത്ഥം
പ്രൊ.കെ.ആലിക്കുട്ടി
മുസ്‌ലിയാര്‍ നയിക്കുന്ന
പൈതൃക സന്ദേശയാത്ര ഫെബ്രുവരി
1ന്
തിരുവന്തപുരത്ത് നിന്ന്
ആരംഭിക്കും. കേരളീയ
മുസ്‌ലിം സമൂഹം നേടിയെടുത്ത
നവോത്ഥാന മുന്നേറ്റങ്ങളെയും
അതിന്റെ ചാലക ശക്തികളേയും
അനുസ്മരിച്ചു കൊണ്ട് നടക്കുന്ന
യാത്രയുടെ ഉദ്ഘാടനം പുത്തരിക്കണ്ടം
മൈതാനിയില്‍ മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
ഫെബ്രുവരി
9ന്
കാസര്‍ഗോഡ് സമാപിക്കും.
2014 ഫെബ്രുവരി
14, 15, 16 തിയ്യതികളില്‍
കാസര്‍ഗോഡ് വാദീതൈ്വബയില്‍
വെച്ചു നടക്കുന്ന ക്യാമ്പില്‍
പങ്കെടുക്കുന്നവര്‍ക്കുള്ള
രജിസ്‌ട്രേഷന്‍ നടന്ന്
വരുന്നു. സമ്മേളനത്തിന്റെയും
പൈതൃക സന്ദേശയാത്രയുടെയും
അന്തിമരൂപം കാണുന്നതിനായി
ഇന്ന് 18-01-2014 രാവിലെ
11 മണി
മുതല്‍ കോഴിക്കോട് സമസ്ത
ഓഡിറ്റോറിയത്തില്‍ സംസ്ഥാന
ഭാരവാഹികളുടേയും ജാഥാ
സ്ഥിരാംഗങ്ങളുടേയും യോഗം
നടക്കും.
- Sysstate Kerala