കേരള മുസ്‌ലിംകളെ നേര്‍വഴിയില്‍ ചലിപ്പിച്ചത് സമസ്ത : പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

റിയാദ് : കഴിഞ്ഞ നൂറ്റാണ്ടില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങിയ ആശയ വ്യതിചലനം, തീവ്രവാദം എന്നിവയെ പ്രതിരോധിച്ച് അവരെ നേര്‍വഴിയില്‍ ചലിപ്പിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയായിരുന്നുവെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. സച്ചരിതരായ മുന്‍ഗാമികളുടെ വഴിയില്‍ സമൂഹത്തെ ഉറപ്പിച്ച് നിര്‍ത്തിയതിനൊപ്പം, അവരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വിഷയങ്ങള്‍ സമസ്ത ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മതവിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കും, ബഹുജന സംഘടനകള്‍ക്കും നേതൃത്വം നല്‍കുന്നതും സമസ്തയാണ്.
സുന്നി യവജന സംഘം അറുപതാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ഥം റിയാദ് എസ് വൈ എസ്സും, സമസ്ത കേരള ഇസ്‌ലാമിക് സെന്ററും, സഫാ മക്കാ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംസമസ്തയുടെ പ്രവര്‍ത്തനം കേരളീയരില്‍ മാത്രമല്ല, വിദേശ രാഷ്ട്രങ്ങളിലും ശ്രദ്ധനേടിയിട്ടുണ്ട്. ഈവര്‍ഷം നടന്ന പട്ടിക്കാട് ജമിഅ: നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക സമ്മേളനത്തിലെ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യയിലെ സൗദി അംബാസിഡര്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ഏറെ പ്രശംസിക്കുകയുണ്ടായി. സമസ്തയുടെ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 14, 15, 16 തിയ്യതികളില്‍ കാസര്‍ഗോഡ് വാദീത്വയ്ബയില്‍ നടക്കുന്ന SYS അറുപതാം വാര്‍ഷിക മഹാസമ്മേളനം സമസ്തയുടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അദ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ ഹുദവി അറക്കല്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി എന്നിവര്‍ വിഷയാവതരണം നടത്തി. വിവിധ സെഷനിലുകളിലായി സി എം കുഞ്ഞി കുമ്പള, ഇബ്രാഹീം സുബ്ഹാന്‍ , എന്‍ സി മുഹമ്മദ് കണ്ണൂര്‍ , അബൂബക്കര്‍ ഫൈസി വെള്ളില, അലവിക്കുട്ടി ഒളവട്ടൂര്‍ , കുന്നുമ്മല്‍ കോയ, വി കെ മുഹമ്മദ് കണ്ണൂര്‍ , മുഹമ്മദ് കളപ്പാറ, കോയാമു ഹാജി കൊട്ടപ്പുറം, കരീം ഫൈസി വേങ്ങര, ശാഫി ദാരിമി, മൊയ്തീന്‍ കുട്ടി തെന്നല, ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, അബൂബക്കര്‍ ബാഖവി മാരായമംഗലം, അബ്ദുസ്സലാം തൃക്കരിപ്പൂര്‍ , അബ്ദുറഹ്മാന്‍ ഏ ആര്‍ സി കെ പി, സലീം വാഫി മൂത്തേടം, നൗഫല്‍ വാഫി മണ്ണാര്‍ക്കാട്, അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പി, ശിഹാബ് വേങ്ങൂര്‍ , സുബൈര്‍ ഹുദവി, റിയാസ് അലി ഹുദവി, സമദ് പെരുമുഖം, മുസ്തഫ ചീക്കോട്, ഹബീബുള്ള പട്ടാമ്പി, മുഹമ്മദ് അലി ഹാജി തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിറ്റി സംബന്ധിച്ചുപരിപാടിയോടനുബന്ധിച്ച് നടന്ന സമസ്ത ആദര്‍ശ ക്വിസ്സ് മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ജുനൈദ് മാവൂര്‍ , അബ്ദുല്‍ ഗഫൂര്‍ ഒളവട്ടൂര്‍ , ശിഹാബ് വേങ്ങൂര്‍ നേടിസൈതലവി ഫൈസി സ്വാഗതവും അബ്ദുറസ്സാഖ് വളക്കൈ നന്ദിയും പറഞ്ഞു.
- SAMASTHA KERALA ISLAMIC CENTER, SAUDI ARABIA