ഇടുക്കി: നബിദിന ആഘോഷത്തോടനുബന്ധിച്ച് നടന്ന റാലിക്കിടെ വാഹനമിടിച്ച് വയോധികന്‍ മരിച്ചു. കാളിയാര്‍ കന്നാലിപ്പടി കുളിക്കുന്നേല്‍ ഇസ്‌മയിലാ(70) ണ് മരിച്ചത്.
നബിദിനത്തിന്റെ ഭാഗമായി വണ്ണപ്പുറം ജുമാ മസ്‌ജിദ്, തക്വാപള്ളി, കലയന്താനി എന്നീ പള്ളികളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചിരുന്നു. റാലി ആരംഭിച്ച് അമ്പലപ്പടിയില്‍ പോയി തിരിച്ചു വരും വഴിയാണ് അപകടമുണ്ടായത്. റാലിയുടെ ഭാഗമായി അലങ്കരിച്ചെത്തിയ പിക്‌അപ് വാന്‍ തള്ളി സ്‌റ്റാര്‍ട്ട് ചെയ്യുന്നതിനിടെനിയന്ത്രണം വിട്ട് ഇസ്‌മയിലിനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. കാളിയാര്‍ പോലീസ് കേസെടുത്തു. ഭാര്യ: സൈനബ. മക്കള്‍: റീസെന്റ്, ഫിറോസ്.