ബെളിഞ്ചം
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14,15,16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി ശാഖാ
തലത്തില്‍ സംഘടിപ്പിക്കേണ്ട
മുന്നൊരുക്കം പരിപാടിയും
രാഷ്ട്ര രക്ഷക്ക് സൗഹൃതത്തിന്റെ
കരുതല്‍ എന്ന പ്രമേയവുമായി
ജനുവരി 26 ന്
പെര്‍ളയില്‍ വെച്ച് നടക്കുന്ന
മനുഷ്യജാലികയുടെ ഭാഗമായുള്ള
ജാലിക വിചാരവും; ബെളിഞ്ചം
ശാഖാ SKSSF ന്റെ
പരിപാടി ജനുവരി 18 ന്
ശനിയാഴ്ച്ച വൈകുന്നേരം 7
മണിക്ക് ബെളിഞ്ചം
ശംസുല്‍ ഉലമാ ഇസ്ലാമിക്ക്
സെന്ററില്‍ വെച്ച് സംഘടിപ്പിക്കാന്‍
പ്രസിഡണ്ട് ഇബ്രാഹിം ഹുദവി
കര്‍ക്കടഗോളിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലാ ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
ഉല്‍ഘാടനം ചെയ്തു.
അബ്ദുല്ല
അലാബി, ലത്തീഫ്
നാരമ്പാടി, സിദ്ദീഖ്
ബെളിഞ്ചം, ഹസ്സന്‍കുഞ്ഞി
ദര്‍ക്കാസ്, ഖലീല്‍
ബെളിഞ്ചം, ജമാല്‍
നടുമഞ്ചാല്‍ , അബ്ദുല്ല
ഗോളിക്കട്ട, എന്‍.എച്ച്.മസ്ഹൂദ്,
ബി.എം.അഷ്‌റഫ്,
റഹ്മാന്‍
ബംഗ്ലിക്കുന്ന്, നാസര്‍
ചമ്പ്രമഞ്ചാല്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
- Siddeque belinja