ബഹ്റൈന്‍ SKSSF മനുഷ്യജാലിക ജനുവരി 31 ന് കര്‍ണ്ണാടക ക്ലബ്ബില്‍

മനാമ : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് നാടുകളിലും SKSSF നടത്തി വരുന്ന മനുഷ്യജാലിക ബഹ്‌റൈനില്‍ ജനുവരി 31 ന് വെള്ളിയാഴ്ച മനാമയിലെ കര്‍ണ്ണാടക ക്ലബ്ബില്‍ വെച്ച് നടത്തുവാനും വര്‍ഷം തോറും മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു വരുന്ന മനുഷ്യജാലിക ഈ വര്‍ഷവും ശ്രദ്ധേയമാക്കുവാനും മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ബഹ്‌റൈന്‍ SKSSF ന്റെയും സമസ്ത കേരള സുന്നി ജമാഅത്ത് കേന്ദ്ര ഘടകത്തിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിന് യോഗം രൂപം നല്‍കി. സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
- Samastha Bahrain