കാസറകോട് :
പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി രണ്ട്
മേഖലകളിലായി സിയാറത്ത് യാത്ര
സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍
ബീരിച്ചേരിയില്‍ നിന്ന്
ആരംഭിച്ച തെക്കന്‍ മേഖലാ
സിയാറത്ത് യാത്ര ജാഥാ നായകന്‍മാരായ
സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍
, സയ്യിദ്
ഹാദി തങ്ങള്‍ എന്നിവരുടെ
നേതൃത്വത്തില്‍ വിവിധ
മഖാമുകളില്‍ പര്യടനം നടത്തി.
ടി. കെ.
പൂക്കോയ തങ്ങള്‍
ചന്തേര, കെ.
ടി. അബ്ദുല്ല
ഫൈസി, സി.
കെ. കെ.
മാണിയൂര്‍ ,
കെ. സി.
അബ്ദു റഹ്മാന്‍
ബാഖവി, താജുദ്ദീന്‍
ദാരിമി പടന്ന, സലാം
ഫൈസി പേരാല്‍ , മുഹമ്മദലി
നീലേശ്വരം, നാഫിഅ്
അസ്അദി, ഹാരിസ്
ഹസനി മെട്ടുമ്മല്‍ എന്നിവര്‍
സംബന്ധിച്ചു. മഞ്ചേശ്വരത്ത്
നിന്ന് ആരംഭിച്ച വടക്കന്‍
മേഖലാ യാത്രക്ക് നായകന്‍
സയ്യിദ് സൈനുല്‍ ആബിദീന്‍
തങ്ങള്‍ കുന്നുംങ്കൈക്ക്
പതാക കൈമാറി സമസ്ത ബോര്‍ഡ്
വിദ്യാഭ്യാസ സെക്രട്ടറി എം.
എ. കാസിം
മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.
പൈവളിക അബ്ദുല്‍
ഖാദര്‍ മുസ്ലിയാര്‍ ,
റഷീദ് ബെളിഞ്ചം,
ഹാഷിം ദാരിമി
ദേലമ്പാടി, സുഹൈര്‍
അസ്ഹരി പള്ളങ്കോട്,
സിദ്ദീഖ്
അസ്ഹരി പാത്തൂര്‍ , സി.
പി. മൊയ്തു
മൗലവി ചെര്‍ക്കള, മുഹമ്മദ്
ഫൈസി കജ, മജീദ്
ദാരിമി പൈവളിക, മഹ്മൂദ്
ദേളി, സുബൈര്‍
നിസാമി, ഹാരിസ്
ബെദിര, മൊയ്തീന്‍
ചെര്‍ക്കള, അഷ്‌റഫ്
ഫൈസി കിന്നിങ്കാര്‍ ,
അബ്ദു റഹ്മാന്‍
ഹാജി കടമ്പ, ബി.
എസ്.
ഇബ്രാഹിം
ഓമഞ്ചൂര്‍ , ബാവ
ഹാജി മച്ചമ്പാടി, സി.
മുഹമ്മദ്
കുഞ്ഞി മീഞ്ച, ഇസ്മാഈല്‍
മച്ചമ്പാടി, അഹമ്മദ്
മുക്രി, അഷ്‌റഫ്
ഫൈസി കിന്നിങ്കാര്‍ ,
മാഹിന്‍ ദാരിമി
ഗാളിമുഖം തുടങ്ങിയവര്‍
സംബന്ധിച്ചു. വിവിധ
മഖാമുകളില്‍ നടക്കുന്ന
സിയാറത്തുകളില്‍ പ്രമുഖ
പണ്ഡിതന്‍മാരും സാദാത്തീങ്ങളും
ഉമറാക്കളും പങ്കെടുത്തു.
രണ്ട് യാത്രകളും
മാലിക്ദീനാറില്‍ സമാപിച്ചു.
- Secretary, SKSSF Kasaragod Distict Committee