കമ്പളക്കാട്
: ടൗണ്‍ജുമാമസ്ജിദ്,
സൗത്ത് മദ്രസാ
കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍
ഫെബ്രുവരി ആദ്യവാരത്തില്‍
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന
മതപ്രഭാഷണ പരമ്പരയും ദുആ
സമ്മേളനവും സംഘടിപ്പിക്കാന്‍
കമ്പളക്കാട് ടൗണ്‍ മസ്ജിദില്‍
ചേര്‍ന്ന കണ്‍വെന്‍ഷന്‍
തീരുമാനിച്ചു. പരിപാടിയുടെ
വിജയത്തിനായി കെ കെ അഹ്മദ്
ഹാജി ചെയര്‍മാനും സി പി ഹാരിസ്
ബാഖവി കണ്‍വീനറും മുത്തലിബ്
ഹാജി ട്രഷററുമായി 101 അംഗ
സംഘാടക സമിതിക്ക് രൂപം നല്‍കി.
കടവന്‍ ഹംസ
ഹാജി, പി
സി ഇബ്രാഹിം ഹൈജി, കെ
ഹംസ ഹാജി വൈ. ചെയര്‍മാനും
കെ കെ അബ്ദുല്‍ അസീസ്,
എടത്തില്‍
അബ്ദുല്‍ അസീസ് ഹാജി,
കെ എം അബ്ദുല്‍
അസീസ്, വി
പി ശുക്കൂര്‍ ഹാജി ജോ.
കണ്‍വീനര്‍മാരുമാണ്.
തോപ്പില്‍
അഷ്‌റഫ്, കെ
ടി ഹംസ, (സ്റ്റേജ്,
വളണ്ടിയര്‍
), പി ടി
അഷ്‌റഫ്, കെ
എ അബ്ബാസ്(പബ്ലിസിറ്റി)
ഇമ്പിച്ചിക്കോയ
മുസ്‌ലിയാര്‍ , കെ
ടി നാസിര്‍ ദാരിമി (പ്രോഗ്രാം)
എന്നിവര്‍
സബ്കമ്മിറ്റി ഭാരവാഹികളുമാണ്.
യോഗത്തില്‍
കുന്നത്ത് മൊയ്തു ഹാജി,
കെ കെ കുഞ്ഞമ്മദ്
ഹാജി, കെ
സി കുഞ്ഞിമൂസ ഹാജി, സി
എച്ച് സൂപ്പി, വി
പി സൂപ്പിക്കുട്ടി,
ത്വല്‍ഹത്ത്
ഇടത്തില്‍, കറുവ
ഇബ്രാഹിം, പത്തായക്കോടന്‍
മൊയ്തു, കാവുങ്ങല്‍
മൊയ്തുട്ടി തുടങ്ങിയവര്‍
സംസാരിച്ചു.
- Shamsul Ulama Islamic Academy VEngappally