ഇന്ത്യക്കകത്തും പുറത്തുമായി 31 കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ ഇന്ന് ജാലിക തീര്‍ക്കും
മുദ്രാവാക്യം, പ്രതിജ്ഞ, കൂടുതൽ പോസ്റ്റുകൾ എന്നിവ ലഭിക്കാനും ഡൌണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് : എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ "രാഷ്‌ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന സന്ദേശവുമായി മനുഷ്യജാലിക തീര്‍ക്കും. വൈകിട്ട് 4 മണിക്ക് കേരളത്തിലെ വിവിധ ജില്ലകളിലും ദക്ഷിണ കന്നഡ, ചിക്‌മാംഗ്ലൂര്‍, കൊടക്, ഹാസന്‍, നീഗലിഗി, ലക്ഷദ്വീപ്, ചെന്നൈ, ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളിലും സഊദി അറേബ്യ, യു എ ഇ, ഖത്തര്‍ , ഒമാന്‍ , കുവൈത്ത്, ബഹ്‌റൈന്‍ , തുടങ്ങി മലയാളി സാന്നിധ്യമുള്ള അറബ്‌രാഷ്‌ട്രങ്ങളിലും പരിപാടികള്‍ നടക്കും.
ഗൾഫ് രാഷ്ട്രങ്ങളിലെ മനുഷ്യ ജാലികയുടെ സമയത്തിലും ദിവസത്തിലും ചില മാറ്റങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇതു പ്രകാരം യു എ ഇ യുടെ വിവിധ എമിരേറ്റുകളിൽ ഇതിനകം മനുഷ്യജാലിക നടന്നു കഴിഞ്ഞു.
Related Post: SKSSF മനുഷ്യജാലിക ജനുവരി 26 ന് 31 കേന്ദ്രങ്ങളില്‍
കോഴിക്കോട് : രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തോടെ SKSSF സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന മനുഷ്യജാലിക ഈ വര്‍ഷവും വളരെ വിപുലമായി നടത്തുവാന്‍ SKSSF സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.ജനുവരി 26 ന് 30 കേന്ദ്രങ്ങളിലും 24 ന് തമിഴ്‌നാട് നീലഗിരിയിലുമാണ് മനുഷ്യജാലിക നടക്കുന്നത്.
കാസര്‍ഗോഡ് - പെര്‍ളയിലും കണ്ണൂര്‍ - കൂത്തുപറമ്പിലും കോഴിക്കോട് -പേരാമ്പ്രയിലും വയനാട് - കല്‍പ്പറ്റയിലും മലപ്പുറം - പെരിന്തല്‍മണ്ണയിലും പുത്തനത്താണിയിലും പാലക്കാട് - കല്ലടിക്കോടിലും തൃശ്ശൂര്‍ - തൃശ്ശൂരിലും ഇടുക്കിയില്‍ - കോടിക്കുളത്തും എറണാകുളം - കളമശ്ശേരിയിലും ആലപ്പുഴ -ഹരിപ്പാടിലും കൊല്ലം - പള്ളിമുക്കിലും തിരുവന്തപുരം - നായനാര്‍ പാര്‍ക്കിലുമാണ് ജാലിക നടക്കുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപ്, മംഗലാപുരം, ചിക്ക്മാംഗ്ലൂര്‍ ,കൊടക്, ബാംഗ്ലൂര്‍ , നീലഗിരി, ചെന്നൈ ഡല്‍ഹി എന്നിവിടങ്ങളില്‍ നടക്കും. ഇന്ത്യക്ക് പുറമെ ഗള്‍ഫ് രാഷ്ട്രങ്ങളിലായി ദുബായ്, ഷാര്‍ജ, അബൂദാബി, ബഹറൈന്‍, ദമാം, കുവൈത്ത്, റാസല്‍ഖൈമ, ഖത്തര്‍ എന്നിവിടങ്ങളിലും സൗദി അറേബ്യയിലെ ജിദ്ദ, മക്ക എന്നിവിടങ്ങളിലും ജാലിക നടക്കും. വിവിധ മത-രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ വിവിധ ജാലികള്‍ കൈകോര്‍ക്കും.
യോഗത്തില്‍ അബ്ദുള്ള കുണ്ടറ, സിദ്ധിഖ് ഫൈസി വെണ്‍മണല്‍ , അബ്ദുറഹിം ചുഴലി, ഉമ്മര്‍ദാരിമി സല്‍മാറ, നവാസ് അഷ്‌റഫി പാനൂര്‍ , അയൂബ് കൂളിമാട്, മമ്മൂട്ടി മാസ്റ്റര്‍ വയനാട്, റഫീഖ് അഹമ്മദ് തിരൂര്‍ , അബ്ദുല്‍സലാം ദാരിമി കിണവക്കല്‍ , ഡോ. ബിഷുറല്‍ ഹാഫി, റഷീദ് ഫൈസി വെള്ളായിക്കോട്, ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, മുസ്തഫ അഷ്‌റഫി കക്കുപടി എന്നിവര്‍ സംസാരിച്ചു.ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും ഇബ്രാഹിം ഫൈസി ജഡിയാര്‍ നന്ദിയും പറഞ്ഞു.
അതേസമയം തമിഴ്‌നാട് നീലഗിരിയില്‍ മനുഷ്യജാലിക ഗൂഢല്ലൂരില്‍ വെച്ച് ജനുവരി 24 ന് നടക്കും.പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക നേതാക്കന്മാര്‍ പങ്കെടുക്കും. മനുഷ്യജാലികയുടെ മുദ്രാവാക്യം, പ്രതിജ്ഞ, കൂടുതൽ പോസ്റ്റുകൾ എന്നിവ ലഭിക്കാനും ഡൌണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.