അല്‍ ഐന്‍ സുന്നീ സെന്റര്‍ നബിദിനാഘോഷം നാളെ (17 വെള്ളിയാഴ്ച്ച)

അല്‍ ഐന്‍ : വിപുലമായ പരിപാടികളോടെ അല്‍ ഐന്‍ സുന്നീ യൂത്ത് സെന്റര്‍ നബിദിനാഘോഷം വെള്ളിയാഴ്ച്ച ദാറുല്‍ ഹുദാ ഇസ്ലാമിക് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന മൗലിദ് പാരായണത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. മഗ് രിബ് നമസ്‌കാരാ ത്തിനു ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ അറബ് പ്രമുഖരും , പണ്ടിതരും , പ്രവാസി നേതാക്കളും സംബന്ധിക്കും. തുടര്‍ന്ന് ദാറുല്‍ ഹുദാ മദ്രസ്സാ വിദ്യാര്‍ത്തികള്‍ അവതരിപ്പിക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും പ്രവാചക ജീവിതം അനാവരണം ചെയ്യുന്ന പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. ഉസ്താദ് അത്തിപ്പറ്റ മുയ്തീന്‍ കുട്ടി മുസ്ലിയാരുടെ നേതൃത്ത്വത്തില്‍ ആണ് പരിപാടികള്‍ നടക്കുക,, സമസ്ത നടത്തിയ അഞ്ച് , ഏഴ്, ക്ലാസ്സുകളിലെ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്തികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും, നബിദിനത്തിന്റെ ഭാഗമായി ആയിരങ്ങള്‍ക്ക് അന്നധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നബിദിനാഘോഷ നഗരിയിലേക്ക് വൈകുന്നേരം അല്‍ഐനിന്റെ വിവിത ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും നബിദിനാഘോഷം ഗംബ്ബീര വിജയമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും സഘാടകര്‍ അറിയിച്ചു
- sainu alain