മനാമ :
'മുത്തുനബി
സ്‌നേഹത്തിന്റെ തിരുവസന്തം'
എന്ന പ്രമേയത്തില്‍
സമസ്‌ത കേരള സുന്നി ജമാഅത്ത്
ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി
നടത്തിവരുന്ന നബിദിന കാമ്പയിന്റെ
ഭാഗമായി രൂപീകരിച്ച സ്വാഗത
സംഘം ഏതാനും അംഗങ്ങളെ കൂടി
ഉള്‍പ്പെടുത്തി വിപുലീകരിച്ചു.
കഴിഞ്ഞ ദിവസം
മനാമ സമസ്‌താലയത്തില്‍
ചേര്‍ന്ന സ്വാഗത സംഘം ഭാരവാഹികളുടെ
യോഗത്തിലാണ് ഇതു സംബന്ധിച്ച
തീരുമാനമെടുത്തത്. കുന്നോത്ത്
കുഞ്ഞബ്‌ദുല്ല ഹാജി,
ബഷീര്‍ വാഫി,
എ.പി
ഫൈസല്‍ വില്ല്യാപ്പള്ളി,
ശംസുദ്ധീന്‍
പാനൂര്‍ , ഇസ്‌മാഈല്‍
(എം.ടി.സി),
ഹാശിം ജിദാലി,
അബ്‌ദുല്ല
ആയഞ്ചേരി, മൌസല്‍
മൂപ്പന്‍ തിരൂര്‍ എന്നിവരാണ്
പുതുതായി തിരഞ്ഞെടുക്കപ്പെട്ട
സ്വാഗത സംഘം അംഗങ്ങള്‍.
മീലാദ്
കാമ്പയിന്റെ സമാപനം നേരത്തെ
നിശ്ചയിച്ച ജനുവരി 31ല്‍
നിന്നും ഫിബ്രവരി 7
ലേക്ക്
മാറ്റിവെക്കാനും മനാമ കേന്ദ്ര
മദ്രസ്സാ വാര്‍ഷികം ഫെബ്രുവരി
14ന്
നടത്താനും ചടങ്ങുകളില്‍
പ്രമുഖരെ പങ്കെടുപ്പിക്കാനും
യോഗത്തില്‍ തീരുമാനമായി.
ചടങ്ങില്‍
സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ്
സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ
തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
- samasthanews.bh