SYS സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് സിറ്റിടവറില്‍ സംഘടിപ്പിച്ച മാധ്യമ പ്രവര്‍ത്തക സംഗമം SYS സംസ്ഥാന സെക്രട്ടറി അഹ്മദ് തേര്‍ളായി ഉദ്ഘാടനം ചെയ്യുന്നു |
ഉദുമ
: ചെര്‍ക്കള
വാദീത്വൈബയില്‍ നടക്കുന്ന
സുന്നി യുവജന സംഘം സംസ്ഥാന
സമ്മേളനത്തിന്റെ ഭാഗമായി
SYS ജില്ലാ
മീഡിയാ വിങ് സംഘടിപ്പിച്ച
മാധ്യമ പ്രവര്‍ത്തകരുടെ
സംഗമം ശ്രദ്ധേയമായി.
SYS സമ്മേളന
ജില്ലാ സ്വാഗത സംഘം ചെയര്‍മാന്‍
മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത
വഹിച്ചു. SYS സംസ്ഥാന
സെക്രട്ടറി അഹ്മദ് തേര്‍ളായി
ഉദ്ഘാടനം ചെയ്തു.
സംഗമത്തില്‍
മാധ്യമ പ്രവര്‍ത്തകരായ
അബ്ദുല്‍ റഹ്മാന്‍ ആലൂര്‍
, ഷാഫി
തെരുവത്ത്, അബ്ദുല്‍
മുജീബ് കാസര്‍ഗോഡ്‌വാര്‍ത്ത,
മന്‍സൂര്‍
ഹുദവി കളനാട്, ഷഫീഖ്
ആലിങ്ങല്‍ , ബഷീര്‍
ആറങ്ങാടി, ഷഫീഖ്
നസ്‌റുള്ളാഹ്, ടി.
എ ഷാഫി,
എ. ബി
കുട്ടിയാനം, വി.
കുമാര്‍
കാസര്‍ഗോഡ്, രാജേഷ്
ഓട്ടമല, സിറാജ്
നീലേശ്വരം തുടങ്ങിയവര്‍
പ്രസംഗിച്ചു. SYS സംസ്ഥാന
വൈസ് പ്രസിഡണ്ട് ഖത്തര്‍
ഇബ്രാഹിം ഹാജി കളനാട്,
എം. എ
ഖാസിം മുസ്ലിയാര്‍ ,
അബ്ബാസ് ഫൈസി
പുത്തിഗെ, സയ്യിദ്
ഹാദി തങ്ങള്‍ , അബ്ദുല്‍
റസാഖ് ബുസ്താനി, ഇബ്രാഹിം
ഫൈസി ജെഡിയാര്‍ ,
ബദ്‌റുദ്ധീന്‍
ചെങ്കള, താജുദ്ധീന്‍
ദാരിമി പടന്ന, റഷീദ്
ബെളിഞ്ച, താജുദ്ധീന്‍
ചെമ്പരിക്ക, സുഹൈര്‍
അസ്ഹരി പള്ളങ്കോട്,
ഹാഷിം ദാരിമി
ദേലംപാടി തുടങ്ങിയവര്‍
സംബന്ധിച്ചു. മീഡിയാ
വിങ് ജില്ലാ കണ്‍വീനര്‍ ഹമീദ്
കുണിയ സ്വാഗതം പറഞ്ഞു.
- Mansoor Kalanad