ജംഇയ്യത്തുല്‍ മഹല്ലാത്ത് വല്‍ ഖുളാത്ത് എന്ന സംഘടനയുടെ പേരില്‍ ഖാസി ഭവന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയുമായി സമസ്തക്ക് ബന്ധമില്ല : നേതാക്കള്‍

കോഴിക്കോട് : ജംഇയ്യത്തുല്‍ മഹല്ലാത്ത് വല്‍ ഖുളാത്ത് എന്ന സംഘടനയുടെ പേരില്‍ ഖാസി ഭവന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയുമായി ബന്ധമില്ലെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചുവിപുലമായ ചര്‍ച്ചയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറയുടെ മുന്‍കുര്‍ അനുവാദവും ഏറ്റെടുക്കുന്ന വ്യവഹാരങ്ങള്‍ക്ക് കൃത്യതയും വ്യക്തതയും വരുത്താതെയും നിര്‍വ്വഹിക്കപ്പെടേണ്ടതല്ല ഖാസി സംബന്ധിയായ വിഷയങ്ങള്‍. സഗൗരവ ചര്‍ച്ചകള്‍ക്ക് ശേഷം ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതാണെന്ന് കോഴിക്കോട് ചേര്‍ന്ന സമസ്ത നേതാക്കളുടെ സംയുക്ത യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ , സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ , അബ്ദുസ്സമദ് പൂക്കോട്ടുര്‍ , ആര്‍. വി. കുട്ടി ഹസന്‍ ദാരിമി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ , കെ. മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍ , എം.പി. മുസ്തഫല്‍ ഫൈസി, . എം. ശരീഫ് ദാരിമി കോട്ടയം, നാസര്‍ ഫൈസി കൂടത്തായി, ആലംകോട് ഹസ്സന്‍, .വി ഖാജ മുഹമ്മദ് ദാരിമി, പി.കെ.എ ലത്തീഫ് ഫൈസി, എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, .എം പരീദ് എര്‍ണാകുളം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഹാഷിം അരിയില്‍, ഇസ്മായീല്‍ ഹാജി എടച്ചേരി, .എം. ശരീഫ് ദാരിമി നീലഗിരി, സലാം ഫൈസി മുക്കം, .കെ. അബ്ദുല്‍ ബാഖി കണ്ണൂര്‍ , പി.പി. മുഹമ്മദ് കുഞ്ഞി, സലീം എടക്കര, അലവി ഫൈസി കുളപ്പറമ്പ്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, പി. ഹസൈനാര്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും അഹ്മദ് തെര്‍ളായി നന്ദിയും പറഞ്ഞു.
- Sysstate Kerala