മലപ്പുറം
: SKSSF TREND സിവില്‍
സര്‍വ്വീസ് പരിശീലന പദ്ധതിയായ
'സ്റ്റെപ്പിന്റെ'
ത്രിദിന
റസിഡന്‍ഷ്യല്‍ ക്യാമ്പ്
ഡിസംബര്‍ 24 മുതല്‍
പെരിന്തല്‍മണ്ണ എം.ഇ.എ
എഞ്ചിനിയറിംഗ് കോളേജില്‍
നടക്കും. പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എസ്.
ഹരികിഷോര്‍
IAS മുഖ്യാതിഥിയായിരിക്കും.
ഷാര്‍ജ,
അബൂദാബി
സ്റ്റേറ്റ് SKSSF കമ്മറ്റികളുടെ
സഹകരണത്തോടെ നടക്കുന്ന
പഞ്ചവത്സര പരിശീലനത്തിന്റെ
ഭാഗമായുള്ള ആറാമത് റസിഡന്‍ഷ്യല്‍
ക്യാമ്പാണിത്. സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിലായി നടന്ന
പ്രവേശന പരീക്ഷയിലൂടെ
തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ്
വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍
പങ്കെടുക്കുക. രണ്ട്
ബാച്ചുകളിലായി നടക്കുന്ന
പരിപാടിയില്‍ കെ.പി
ആഷിഫ്, അബ്ദുസമദ്
പൂക്കോട്ടൂര്‍ , സയ്യിദ്
റബീഹ് ഹാഷ്മി, എസ്.വി
മുഹമ്മദലി, ജിതേഷ്
കണ്ണൂര്‍ , പി.കെ
നിംഷിദ്, ഓണമ്പിളളി
മുഹമ്മദ് ഫൈസി, ഡോ.
സുബൈര്‍ ഹുദവി,
സാലിം ഫൈസി
കുളത്തൂര്‍ , മുനീര്‍
കൊണ്ടോട്ടി തുടങ്ങിയവര്‍
വിത്യസ്ത സെഷനുകളില്‍
ക്ലാസ്സെടുക്കും.
പ്രോഗ്രാം
കമ്മറ്റി യോഗത്തില്‍ STEP
സംസ്ഥാന
കോ-ഓഡിനേറ്റര്‍
റഷീദ് കോടിയൂറ അദ്ധ്യക്ഷത
വഹിച്ചു. കെ.കെ
മുനീര്‍ , ജംഷീര്‍
നിലമ്പൂര്‍ , സിദ്ധീഖ്
കരുവമ്പൊയില്‍ , അലി
വാണിമേല്‍ , ജൗഹര്‍
.എം,
ജാബിര്‍
എടച്ചേരി, റാഷിദ്
വേങ്ങര പ്രസംഗിച്ചു.
- skssf TREND