കാസറകോട് ജില്ലയില്‍ ഇഞ്ചിനീയറിംഗ്, ലോ കോളേജ് അനുവദിക്കണം : SKSSF

കാസറകോട് : വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നില്‍ക്കുന്ന കാസറകോട് ജില്ലയില്‍ പുതുതായി ഗവണ്‍മെന്റ് തലത്തില്‍ ഒരു ഇഞ്ചിനീയറിംഗ് കോളേജും ലോ കോളേജും അനുവദിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബിന് കാസറകോട് ജില്ല SKSSF കാമ്പസ് വിംഗ് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാസറകോട് ജില്ലയിലുള്ള വിദ്യാര്‍ത്ഥികള്‍ ഇഞ്ചിനീയറിംഗ്, നിയമ പഠനത്തിന് കര്‍ണ്ണാടകയേയും ഇതര ജില്ലകളേയുമാണ് ആശ്രയിക്കുന്നത്. ഇതിന്ന് അറുതി വരുത്താന്‍ ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അത്യാവശ്യമാണെന്ന് നിവേദനത്തില്‍ കൂടി ആവശ്യപ്പെട്ടു. കാസറകോട് ഗസ്റ്റ് ഹൗസില്‍ വെച്ച് നല്‍കിയ നിവേതക സംഘത്തില്‍ SKSSF ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, കാമ്പസ് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ജംഷീദ് അടുക്കം, ട്രഷറര്‍ അന്‍വര്‍ ശഹീദ് പൈക്ക തുടങ്ങിയവര്‍ ഉണ്ടായിരുന്നു. നിവേതനം സ്വീകരിച്ച മന്ത്രി ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് SKSSF ന് ഉറപ്പ് നല്‍കി.
- Secretary, SKSSF Kasaragod Distict Committee