സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറായി നിൽക്കുന്ന സ്റ്റെപിലെ വിദ്യാർത്ഥികൾക്കായി കോഴിക്കോട് ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ശ്രദ്ധേയമായി.
സ്റ്റെപ്
ചീഫ് പാട്റൻ
മുഹമ്മദലി ശിഹാബ് ഐ എ എസ് വ്യക്തിഗത മുഖാമുഖത്തിന് ശേഷം കുട്ടികളുമായി ദീർഖ നേരം സംവദിച്ചു.
സ്റ്റെപ് വിദ്യാർത്ഥികൾ നടത്തിയ വിസ്ഡം റൗണ്ടിൽ യൂസുഫ് വാണിമേൽ, ജാസിർ മഞ്ചേരി, ഹാജറ എം, മുനവ്വർ വാഴക്കാട്, അബ്ദുൽ സമദ് വി. സി, ദിൽഷാദ് മലപ്പുറം, ആഷിഖ് കൊണ്ടോട്ടി, ഷഹ്സാദ് കണ്ണൂർ, നജ്മ തബ്ശീറ സംസാരിച്ചു.
ശിൽശാല എസ്. കെ എസ് എസ് എഫ് അബൂദാബി സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് മേൽമുറി, ഡോ: മജീദ് കൊടക്കാട്, ശംസുദ്ധീൻ ഒഴുകൂർ, റാഷിദ് വേങ്ങര, ഷംസാദ് സാലിം പൂവത്താണി, മുനീർ കെ കെ പ്രസംഗിച്ചു. ട്രെൻറ് സംസ്ഥാന കമ്മറ്റി വൈ. ചെയർമാൻ റിയാസ് നരിക്കുനി സ്വാഗതവും സ്റ്റെപ് കോർഡിനേറ്റർ റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു.
എസ്. കെ എസ് എസ് എഫ് ഷാർജ, അബുദാബി
കമ്മിറ്റികളുടെ സഹായത്തോടെ ട്രെന്റിന് കീഴിൽ രണ്ട് ബാച്ചുകളിലായി നടന്നു വരുന്ന സിവിൽ സർവീസ് പരിശീലനത്തിന്റെ ഭാഗമായിരുന്നു ശിൽപശാല.
സ്റ്റെപ് കഴിഞ്ഞ 5 വർഷമായി നടത്തി വരുന്ന ശിൽപശാലകളിലൂടെ കടന്നുപോയ 5 വിദ്യാർത്ഥികൾ
ഡൽഹി, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരു വർഷത്തെ തീവ്രപരിശീലനത്തിന് ശേഷം ഈ വർഷത്തെ പരീക്ഷ എഴുതുന്നുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതാനായി തയ്യാറെടുത്ത് വരികയാണ്.
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1894377230820601/?type=3&theater
Showing posts with label STEP. Show all posts
Showing posts with label STEP. Show all posts
'STEP' സിവില്‍ സര്‍വീസ് പരിശീലനം ഇന്ന് മുതല്‍ പെരിന്തല്‍മണ്ണയില്‍
മലപ്പുറം : എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതിക്കു കീഴില്‍ നടന്നു വരുന്ന സറ്റെപ് സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയുടെ ഭാഗമായി ഒമ്പതാമത് റസിഡന്‍ഷ്യല്‍ ക്യാമ്പ് ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി പെരിന്തല്‍മണ്ണ എം.ഇ.എ. എന്‍ജിനിയറിംഗ് കോളേജ് കാമ്പസില്‍ നടക്കും. വിവിധ ജില്ലകളില്‍ നിന്നായി പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് സ്റ്റെപ് അംഗങ്ങള്‍. ഷാര്‍ജ, അബുദാബി സ്റ്റേറ്റ് എസ് കെ എസ് എസ് എഫ് കമ്മറ്റികളുടെ സഹകരണത്തോടെ നടക്കുന്ന പരിശീലനത്തിന്റെ ഭാഗമായുള്ള സുപ്രധാന പരിപാടിയാണ് റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍.
പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്ല്യാര്‍ മുഖ്യാതിഥിയായിരിക്കും. വിവിധ സെഷനുകളില്‍ ബിജേഷ് കൊണ്ടോട്ടി, ഷമീര്‍ മുഹമ്മദ്, ഷബീറലി, ജിതേഷ് കണ്ണൂര്‍, തങ്ങള്‍ ചെമ്പകത്ത് ക്ലാസെടുക്കും. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സി.ഹംസ, റിയാസ് നരിക്കുനി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വിദ്യാര്‍ത്ഥികള്‍ കൃത്യ സമയത്ത് ക്യാമ്പ് സൈറ്റില്‍ എത്തിച്ചേരണമെന്ന് സ്റ്റേററ് കോ-ഓഡിനേറ്റര്‍ റഷീദ് കോടിയൂറ അറിയിച്ചു.
- Skssf Trend
SKSSF TREND 'THINK FEST' ഡിസംബര്‍ 27 ന്
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ ഭാഗമായിവിദ്യഭ്യാസ വിഭാഗമായ ട്രെന്റിന്റെ ആഭിമുഖ്യത്തില്‍ 'തിങ്ക് ഫെസ്റ്റ്' നടക്കും. ഡിസംബര്‍ 27 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കന്നത്. വിദ്യഭ്യാസ രംഗത്തെ നൂതന സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പുതിയ കര്‍മ്മ പദ്ധതികള്‍ അവതരിപ്പിക്കുന്നതിനമായി നടത്തപ്പെടുന്ന 'തിങ്ക് ഫെസ്റ്റി'ല്‍ വിവിധ ജില്ല കളില്‍ നിന്ന് തെരെഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. പ്രഗല്‍ഭരായ വിദ്യഭ്യാസ ചിന്തകര്‍ പരിപാടിയില്‍ വിവിധ വിശയങ്ങളെ ആസ്പദമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ട്രെന്റിന് കീഴില്‍ നടന്നുവരുന്ന സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതിയായ സ്റ്റെപ്പിന്റെ മൂന്നാം ബാച്ച് പ്രഖ്യാപനവും പ്രസ്തുത പരിപാടിയില്‍ നടക്കും. ഗ്രാന്റ് ഫിനാലയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അക്കാദമിക്ക്അസംബ്ലി നടന്ന് വരുകയാണിപ്പോള്‍.
തിങ്ക് ഫെസ്റ്റില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്റ്ററേഷന്‍ ആരംഭിച്ചു. www.trendinfo.org വെബ്‌സൈറ്റിലും നേരിട്ട് കോഴിക്കോട് ഇസ്‌ലാമിക് സെന്ററിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യോഗത്തില്‍ എസ് വി മുഹമ്മദലി മാസ്റ്റര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, പ്രൊഫ.ടി അബ്ദുല്‍ മജീദ് കൊടക്കാട്, റിയാസ് നരിക്കുനി, അബ്ദു റഹീം ചുഴലി, റശീദ് കോടിയോറ, അലി കെ വയനാട്, റഷീദ് കംബ്ലക്കാട് എന്നിവര്‍ പങ്കെടുത്തു.
- SKSSF STATE COMMITTEE
Labels:
Kerala,
Kozhikode,
SKSSF-Silver-Jubilee,
SKSSF-State,
STEP,
TREND
പൗരബോധമുള്ള തലമുറ വളര്‍ന്നു വരണം: മുനവ്വറലി ശിഹാബ് തങ്ങള്‍
മലപ്പുറം : രാജ്യത്തെ ജനങ്ങളോടും ജനായത്ത സമ്പ്രദായത്തോടും കൂറും കടപ്പാടുമുള്ള ഒരു തലമുറ വളര്‍ന്നു വരേണ്ടത് ജനാധിപത്യ ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അത്യന്താക്ഷേപിതമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് ട്രന്റ് സംസ്ഥാന സമിതിയുടെ കീഴില്‍ നടക്കുന്ന ത്രിദിന സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഷാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യിദ് റബീഹ് ഹാശ്മി, ഉമര്‍ അബ്ദുള്‍ സലാം, അലി.കെ.വയനാട്, ബഷീര്‍ പടിയത്ത്, ശംസുദ്ദീന്‍ നെല്ലറ, അബൂബക്കര്‍ സിദ്ദീഖ് വിവിധ സെഷനുകളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. റിയാസ് നരിക്കുനി സ്വാഗതവും റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു.
- SKSSFstep
STEP സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ് മെയ് 26 മുതല്‍
പെരിന്തല്‍മണ്ണ : SKSSF ട്രെന്റ് സംസ്ഥാന സമിതിക്കു കീഴില്‍ നടക്കുന്ന STEP സിവില്‍ സര്‍വീസ് പരിശീലന് പദ്ധതിയുടെ ഭാഗമായി ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് മെയ് 26 മുതല്‍ 28 വരെ പെരിന്തല്‍മണ്ണ എം.ഇ.എ.എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കും. ട്രെന്റ് സംസ്ഥാന സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാം കുഴി അലി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ്., സി.വി.എം. വാണിമേല്‍, നാസര്‍ ഫൈസി കൂടത്തായ്, പി.എച്ച് .അബ്ദുല്ല മാസ്റ്റര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വിവിധ സെഷനുകളില്‍ ഡോ.റബി ഹാഷ്മി, അഹ് മദ് വാഫി കക്കാട്, ജിതേഷ് കണ്ണൂര്‍, ഉമര്‍ അബ്ദുസ്സലാം, മുഹമ്മദ് നിഹാസ്, നിംഷിദ് പി.കെ, മുഹമ്മദ് ഷഫീഖ്, ക്‌ളാസെടുക്കും. സംഘാടക സമിതി യോഗത്തില്‍ സറ്റെപ് കോര്‍ഡിനേറ്റര്‍ റഷീദ് കോടിയൂറ അദ്ധ്യക്ഷത വഹിച്ചു. ജംഷീര്‍ നിലമ്പൂര്‍ സ്വാഗതവും റാഷിദ് വേങ്ങര നന്ദിയും പറഞ്ഞു.
- step kerala
STEP സിവില്‍ സര്‍വ്വീസ് പരിശീലനം ഡിസം. 24 മുതല്‍ പെരിന്തല്‍മണ്ണയില്‍
മലപ്പുറം
: SKSSF TREND സിവില്‍
സര്‍വ്വീസ് പരിശീലന പദ്ധതിയായ
'സ്റ്റെപ്പിന്റെ'
ത്രിദിന
റസിഡന്‍ഷ്യല്‍ ക്യാമ്പ്
ഡിസംബര്‍ 24 മുതല്‍
പെരിന്തല്‍മണ്ണ എം.ഇ.എ
എഞ്ചിനിയറിംഗ് കോളേജില്‍
നടക്കും. പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എസ്.
ഹരികിഷോര്‍
IAS മുഖ്യാതിഥിയായിരിക്കും.
ഷാര്‍ജ,
അബൂദാബി
സ്റ്റേറ്റ് SKSSF കമ്മറ്റികളുടെ
സഹകരണത്തോടെ നടക്കുന്ന
പഞ്ചവത്സര പരിശീലനത്തിന്റെ
ഭാഗമായുള്ള ആറാമത് റസിഡന്‍ഷ്യല്‍
ക്യാമ്പാണിത്. സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിലായി നടന്ന
പ്രവേശന പരീക്ഷയിലൂടെ
തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ്
വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍
പങ്കെടുക്കുക. രണ്ട്
ബാച്ചുകളിലായി നടക്കുന്ന
പരിപാടിയില്‍ കെ.പി
ആഷിഫ്, അബ്ദുസമദ്
പൂക്കോട്ടൂര്‍ , സയ്യിദ്
റബീഹ് ഹാഷ്മി, എസ്.വി
മുഹമ്മദലി, ജിതേഷ്
കണ്ണൂര്‍ , പി.കെ
നിംഷിദ്, ഓണമ്പിളളി
മുഹമ്മദ് ഫൈസി, ഡോ.
സുബൈര്‍ ഹുദവി,
സാലിം ഫൈസി
കുളത്തൂര്‍ , മുനീര്‍
കൊണ്ടോട്ടി തുടങ്ങിയവര്‍
വിത്യസ്ത സെഷനുകളില്‍
ക്ലാസ്സെടുക്കും.
പ്രോഗ്രാം
കമ്മറ്റി യോഗത്തില്‍ STEP
സംസ്ഥാന
കോ-ഓഡിനേറ്റര്‍
റഷീദ് കോടിയൂറ അദ്ധ്യക്ഷത
വഹിച്ചു. കെ.കെ
മുനീര്‍ , ജംഷീര്‍
നിലമ്പൂര്‍ , സിദ്ധീഖ്
കരുവമ്പൊയില്‍ , അലി
വാണിമേല്‍ , ജൗഹര്‍
.എം,
ജാബിര്‍
എടച്ചേരി, റാഷിദ്
വേങ്ങര പ്രസംഗിച്ചു.
- skssf TREND
ലക്ഷ്യ ബോധത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ച് STEP സിവില്‍ സര്‍വീസ് പരിശീലനം
![]() |
SKSSF STEP സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പില്‍ അഡ്വ. എം. ഉമര്‍ എം എല്‍ എ സംസാരിക്കുന്നു |
മലപ്പുറം
: വിദ്യാഭ്യാസത്തിന്റെ
അത്യുന്നത ലക്ഷ്യങ്ങളിലെത്തിച്ചേരാനുളള
ദൃഢ നിശ്ചയവുമായി ഒത്തു
ചേര്‍ന്നവര്‍ക്ക് അവിസ്മരണീയമായ
അനുഭവമായി STEP അവധിക്കാല സിവില്‍ സര്‍വീസ്
പരിശീലന ക്യാമ്പ്. SKSSF TREND ന്
കീഴില്‍ നടക്കുന്ന സിവില്‍
സര്‍വീസ് പരിശീലനത്തിന്റെ
ഭാഗമായി പെരിന്തല്‍മണ്ണ
എം ഇ എ എന്‍ജിനീയറിങ് കോളേജ്
കാമ്പസില്‍ നടന്ന സ്‌റ്റെപ്പ് ത്രിദിന
റസിഡന്‍ഷ്യല്‍ ക്യാമ്പാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
ലക്ഷ്യബോധത്തിന്റെ പുതിയ പഠനാനുഭവങ്ങള്‍
സമ്മാനിച്ചത്. സംസ്ഥാന
പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ക്യാമ്പ്
ഉല്‍ഘാടനം ചെയ്തു. അഡ്വ.
എം. ഉമര്‍ എം എല്‍
എ മുഖ്യാഥിതിയായിരുന്നു.
പഠനാര്‍ഹവും ശ്രദ്ധേയവുമായ
വിവിധ സെഷനുകളില്‍
മുഹമ്മദലി ശിഹാബ് IAS, ജിജോ
മാത്യു, ജിതേഷ്
കണ്ണൂര്‍ , അരുണ്‍
കുമാര്‍ , അബൂബക്കര്‍
സിദ്ധീഖ് സി.കെ, ജാഫര്‍
താനൂര്‍ , എസ് വി
മുഹമ്മദലി, സത്താര്‍
പന്തല്ലൂര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
കലാ സാഹിത്യവേദിയില്‍
ഫരീദ് റഹ്മാനി കാളികാവ്
നേതൃത്വം നല്‍കി. ബശീര്‍
ഫൈസി ദേശമംഗലം ഉല്‍ബോധനം
നടത്തി. സ്‌റ്റെപ്പ്
സംസ്ഥാന കോഡിനേറ്റര്‍ റഷിദ്
കോടിയൂറ ആമുഖ ഭാഷണം നടത്തി.
ട്രന്റ് കണ്‍വീനര്‍
റിയാസ് നരിക്കുനി സ്വാഗതവും
മുനീര്‍ കൊഴിലാണ്ടി നന്ദിയും
പറഞ്ഞു.
- skssf TREND
- skssf TREND
STEP സിവില്‍ സര്‍വീസ് പരിശീലനം 14, 15, 16 തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍
കോഴിക്കോട്
: ഷാര്‍ജ,
അബൂദാബി സംസ്ഥാന
കമ്മറ്റികളുടെ സഹകരണത്തോടെ
SKSSF ട്രെന്റിന്
കീഴില്‍ നടക്കുന്ന സിവില്‍
സര്‍വീസ് പരിശീലന പദ്ധതിയായ
സ്‌റെറപ്പിന്റെ അവധിക്കാല
പരിശീലന ക്യാമ്പ് സെപ്തം.
14, 15, 16 തിയ്യതികളില്‍
പെരിന്തല്‍മണ്ണ എം.ഇ.എ
എഞ്ചിനീയറിംഗ് കോളേജില്‍
വെച്ച് നടക്കും. മൂന്നാം
വര്‍ഷ പരിശീലനം നേടുന്ന
സ്‌റെറപ് ഒന്നാം ബാച്ച്
വിദ്യാര്‍ത്ഥികളും പുതിയ
ബാച്ചിലെ വിദ്യാര്‍ത്ഥികളുമാണ്
ക്യാമ്പില്‍ പങ്കെടുക്കുക.
എം. ഇ.എ
ക്യാമ്പസിലെ രണ്ട് വേദികളിലായി
നടക്കുന്ന ക്യാമ്പില്‍ വിവിധ
ജില്ലകളില്‍ നിന്നുള്ള
മുന്നൂറ് വിദ്യാര്‍ത്ഥികള്‍
പങ്കെടുക്കും. 14 ന്
നടക്കുന്ന ഉല്‍ഘാടന സെഷനില്‍
SKSSF സംസ്ഥാന
പ്രസിഡന്റ് പാണക്കാട് സയ്യിദ്
അബ്ബാസലി ശിഹാബ് തങ്ങള്‍ ,
അഡ്വ.എം.
ഉമ്മര്‍ MLA,
സത്താര്‍
പന്തല്ലൂര്‍ , ബഷീര്‍
ഫൈസി ദേശമംഗലം സംബന്ധിക്കും.
വിവിധ പഠന
സെഷനുകളില്‍ മുഹമ്മദലി ശിഹാബ്
IAS, ഡോ.
അദീല അബ്ദുല്ല
IAS, ജിതേശ്
കണ്ണൂര്‍ , അരുണ്‍
കുമാര്‍ , ജിജോ
മാത്യു, ആഷിഫ്
കെ.പി,
അബൂബക്കര്‍
സിദ്ധീഖ് സി.കെ,
എസ്.വി
മുഹമ്മദലി, ജാഫര്‍
താനൂര്‍ , നൗഷാദ്
വളപ്പില്‍ തുടങ്ങിയവര്‍
വിദ്യാര്‍ത്ഥികളുമായി
സംവദിക്കും. സര്‍ഗ്ഗ
വേദിയില്‍ ഫരീദ് റഹ്മാനി
നേതൃത്വം നല്‍കും.
ക്യാമ്പിനോടനുബന്ധിച്ച്
രക്ഷാകര്‍തൃ സംഗമവും ക്യാമ്പിന്
നേതൃത്വം നല്‍കുന്ന മെന്റേഴ്‌സിനുള്ള
പ്രത്യേക പരിശീലനവും നടക്കും.
ട്രെന്‍്‌റ്
സംസ്ഥാന സമിതി യോഗത്തില്‍
എസ്.വി.
മുഹമ്മദലി
മാസ്റ്റര്‍ അദ്ധ്യക്ഷത
വഹിച്ചു. അലി
കെ വയനാട്, റഹീം
ചുഴലി, റിയാസ്
നരിക്കുനി, ശംസുദ്ധീന്‍
ഒഴുകൂര്‍ , റഷീദ്
കൊടിയൂറ, ഹനീഫ്
ഹുദവി, ഖയ്യൂം
കടമ്പോട്, റഷീദ്
കംബ്ലക്കാട് എന്നിവര്‍
പ്രസംഗിച്ചു.
- Rasheed Kodiyura / skssf TREND
STEP സിവില്‍ സര്‍വീസ് ക്യാമ്പ് 14, 15, 16 തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍
കോഴിക്കോട്
: SKSSF വിദ്യാഭ്യാസ
വിഭാഗമായ TREND ന്‍റെ
കീഴില്‍ നടത്തപ്പെടുന്ന
"STEP" സിവില്‍
സര്‍വീസ് ഓറിയന്‍റേഷന്‍
പ്രോജക്ടിന്റെ ഷാര്‍ജ
സ്റ്റേറ്റ് SKSSF ന്‍റെ
സഹകരണത്തോടെ ആരംഭിച്ച ഒന്നാം
ബാച്ചിന്റെ അഞ്ചാമതും,
അബൂദാബി
സ്റ്റേറ്റ് SKSSF ന്‍റെ
സഹകരണത്തോടെ ആരംഭിച്ച രണ്ടാം
ബാച്ചിന്റെ ആദ്യ ക്യാമ്പും സെപ്റ്റംബര്‍
14, 15, 16 തിയ്യതികളിള്‍
പെരിന്തല്‍മണ്ണ എം.ഇ.എ
എന്ജിനീയറിംഗ് കോളേജില്‍
വെച്ച് നടക്കും. കേരളത്തിലെ
പതിനാലു ജില്ലകളില്‍ നിന്നായി
250 വിദ്യാര്‍ഥികള്‍
ക്യാമ്പില്‍ പങ്കെടുക്കും.
ക്യാമ്പ്
സെപ്റ്റംബര്‍ 14ന്
10 മണിക്ക്
പാണക്കാട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. ഡോ.
അദീല ഐ.എ.എസ്,
ഡോ.മുഹമ്മദ്
ഹനീഷ്, ബഷീര്‍
ഫൈസി ദേശമംഗലം, സി.ഹംസ
സാഹിബ്, എസ്.വി
മുഹമ്മദലി എന്നിവര്‍ പങ്കെടുക്കും.
സിവില്‍ സര്‍വീസ്
ട്രൈനര്‍മാരായ ജിജോ മാത്യു,
കെ.പി
ആഷിഫ്, സി.കെ
അബൂബക്കര്‍ സിദ്ധീഖ്,
ജിതേഷ് കണ്ണൂര്‍
, ജാഫര്‍
താനൂര്‍ തുടങ്ങിയവര്‍ വിവിധ
സെഷനുകളില്‍ ക്ലാസ്സെടുക്കും.
മെന്റെഴ്സിനും
ഒഫീഷ്യല്‍സിനും ഉള്ള ട്രെയിനിംഗ്
സെപ്റ്റംബര്‍ 13ന്
2 മണി
മുതല്‍ നടക്കും. സാലിം
ഫൈസി കൊളത്തൂര്‍ ,
ഡോ.സുബൈര്‍
ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍
ക്ലാസ്സെടുക്കും. കൃത്യ
സമയത്ത് എത്തിച്ചേരണമെന്നു
കോഡിനേറ്റര്‍ റഷീദ് കോടിയൂറ
അറിയിച്ചു.
- SKSSFstep
'STEP'സിവില്‍ സര്‍വ്വീസ് പരിശീലനം; പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്
: SKSSF വിദ്യാഭ്യാസ
ഗൈഡന്‍സ് വിഭാഗമായ ട്രെന്റിന്
കീഴില്‍ സിവില്‍ സര്‍വ്വീസ്
പരിശീലനത്തിനായി നടക്കുന്ന
സ്റ്റെപ്പ് പദ്ധതിയുടെ പുതിയ
ബാച്ച് തൃശ്ശൂര്‍ അറഫ ക്യാമ്പസില്‍
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. പൊതുപ്രവേശന
പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
അബൂദാബി സ്റ്റേറ്റ്
എസ്.കെ.എസ്.എസ്.എഫിന്റെ
സഹകരണത്തോടെ 5 വര്‍ഷമാണ്
പരിശീലനം നല്‍കുക.
പരിപാടിയില്‍
സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍
അബൂദാബി അദ്ധ്യക്ഷത വഹിച്ചു.
ഓണംപിള്ളി
മുഹമ്മദ് ഫൈസി, മുഹമ്മദലി
ശിഹാബ് ഐ.എ.എസ്,
പ്രൊഫ.
നാഗരാജന്‍
ഡല്‍ഹി, എം.എം.
റഫീഖ് ഷാര്‍ജ,
കെ.എം.
ഹംസ,
ഷാഹുല്‍ ഹമീദ്
മേല്‍മുറി, അലി.കെ.
വയനാട്,
റിയാസ് നരിക്കുനി
പ്രസംഗിച്ചു. തുടര്‍ന്ന്
മൂന്ന് ദിവസങ്ങളിലായി നടന്ന
പ്രഥമ ബാച്ചിന്റെ റസിഡന്‍ഷ്യല്‍
ക്യാമ്പില്‍ ആഷിഫ്.കെ.പി.
മുനീര്‍
കൊണ്ടോട്ടി, ബി.സി.
ചക്രപാണി,
പ്രെറ്റി
എറണാകുളം, ബഷീര്‍
ഫൈസി ദേശമംഗലം എസ്.വി.
മുഹമ്മദലി
തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.
സ്റ്റെപ്പ്
കോ - ഓര്‍ഡിനേറ്റര്‍
റഷീദ് കോടിയൂറ സ്വാഗതവും
അബ്ദുള്‍ ലത്തീഫ് തൃശൂര്‍
നന്ദിയും പറഞ്ഞു.
ഫോട്ടോ
ക്യാപ്ഷന്‍ :
1. സ്റ്റെപ്പ്
സിവില്‍ സര്‍വ്വീസ് പരിശീലനത്തിന്റെ
പുതിയ ബാച്ച് പാണക്കാട്
സയ്യിദ് മുനവ്വറലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 2. മുഹമ്മദലി
ശിഹാബ് ഐ.എ,എസ്
സ്റ്റെപ്പ് സിവില്‍ സര്‍വ്വീസ് പരിശീലനത്തില്‍
പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുമായി
സംവദിക്കുന്നു.
TREND സിവില്‍ സര്‍വീസ് ക്യാമ്പ് സമാപിച്ചു
തൃശൂര്‍
: SKSSF TREND സിവില്‍
സര്‍വീസ് പ്രോജക്റ്റിന്റെ
ഭാകമായി ആറ്റൂര്‍ അറഫ സ്കൂളില്‍
സംഘടിപ്പിച്ച STEP ത്രിദിന
ക്യാമ്പ് സമാപിച്ചു.
ക്യാമ്പിന്റെ
സമാപന യോഗം TREND ഡയരക്ടര്‍
എസ്.വി.
മുഹമ്മദലി
മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.
അറഫ ചാരിറ്റബിള്‍
ട്രെസ്റ്റ് ചെയര്‍മാന്‍
കെ.എസ്.ഹംസ
മുഖ്യാതിഥിയായിരുന്നു.
ബഷീര്‍
കല്ലെപ്പാടം, മഹല്ല്
പ്രസിഡന്റ്, സി.എം.മുഹമ്മദ്
ഹാജി , മുല്ലുര്കര
റൈഞ്ച് സെക്രെട്ടറി ഹംസക്കുട്ടി
മൗലവി എന്നിവര്‍ സംസാരിച്ചു.STEP
കോഡിനാറ്റര്‍
റഷീദ് പുതിയുറ സ്വാഗവും
കണ്‍വീനര്‍ ലത്തീഫ് നന്ദിയും
പറഞ്ഞു. സമസ്ത
മുശാവറ അംഗം എം.എം.
മുഹയുദ്ധീന്‍
മൗലവി ക്യാമ്പ് സന്ദര്‍ശിച്ചു.
'TREND' സിവില്‍ സര്‍വീസ് പരിശീലനം; പുതിയ ബാച്ച് ഉദ്ഘാടനം മെയ് 5ന്
കോഴിക്കോട്
: SKSSF വിദ്യാഭ്യാസ-ഗൈഡന്‍സ്
വിഭാഗമായ ട്രെന്റിന് കീഴില്‍
സിവില്‍ സര്‍വീസ് പരിശീലനത്തിനായി
നടക്കുന്ന 'സ്റ്റെപ്'
പദ്ധതിയുടെ
പുതിയ ബാച്ച് മെയ് 5 നു
രാവിലെ 10 മണിക്ക്
കേരള സഹകരണ വകുപ്പ് മന്ത്രി
സി.എന്‍
ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ
മുഴുവന്‍ ജില്ലകളില്‍ നിന്നുമായി
വിവിധ ഘട്ടങ്ങളില്‍ നടത്തിയ
പൊതുപ്രവേശന പരീക്ഷയിലൂടെ
തെരഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കാണ്
സ്റ്റെപ് പരിശീലനം നല്‍കുന്നത്.
അബുദാബി
സ്റ്റേറ്റ് എസ്.കെ.
എസ്.എസ്.എഫിന്റെ
സഹകരണത്തോടെ തുടര്‍ച്ചയായ
അഞ്ചു വര്‍ഷമാണ് പരിശീലനം
നല്‍കുക. സിവില്‍
സര്‍വീസ് രംഗത്ത് കേരളത്തിലെ
വിദ്യാര്‍ത്ഥി- കളുടെ
സാന്നിദ്ധ്യം വര്‍ദ്ദിപ്പിക്കുക
എന്ന ലക്ഷ്യത്തോടെ ആരംഭിച്ച
സ്റ്റെപ് പദ്ധതി ഷാര്‍ജ
സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ
സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം
പരിശീലനം ആരംഭിക്കുകയുണ്ടായി.
തൃശൂര്‍
അറഫ കാമ്പസില്‍ നടക്കുന്ന
ഉദ്ഘാടനച്ചടങ്ങില്‍ പാണക്കാട്
സയ്യിദ് മുനവ്വറലി ശിഹാബ്
തങ്ങള്‍ അധ്യക്ഷത വഹിക്കും.
ഓണംപിള്ളി
മുഹമ്മദ് ഫൈസി, സയ്യിദ്
അബ്ദുറഹ്മാന്‍ തങ്ങള്‍
അബൂദാബി, കെ.എം
ഹംസ, പ്രൊഫ.
നാഗരാജന്‍
ഡല്‍ഹി, എം.എം
റഫീഖ് ഷാര്‍ജ, എസ്.വി
മുഹമ്മദലി തുടങ്ങിയ പ്രമുഖര്‍
പങ്കെടുക്കും.
പ്രഥമ
ബാച്ചിന്റെ ത്രിദിന റസിഡന്‍ഷ്യല്‍
ക്യാമ്പ് മെയ് 5,6.7
തിയ്യതികളില്‍
നടക്കും. വിവിധ
സെഷനുകളിലായി മുഹമ്മദലി
ശിഹാബ് ഐ.എ.എസ്,
ബി.ചക്രപാണി,
ജിജോ മാത്യൂ,
മുനീര്‍
കൊണ്ടോട്ടി, ഡോ.ബഷീര്‍
ഫൈസി ദേശമംഗലം, ആഷിഫ്
കെ.പി
തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി
സംവദിക്കും.
സംസ്ഥാന
സമിതി യോഗത്തില്‍ ശാഹുല്‍
ഹമീദ് മേല്‍മുറി അധ്യക്ഷത
വഹിച്ചു. റഹീം
ചുഴലി, ഖയ്യൂം
കടമ്പോട്, അലി.കെ.വയനാട്
പ്രസംഗിച്ചു. റിയാസ്
നരിക്കുനി സ്വാഗതവും റഷീദ്
കോടിയൂറ നന്ദിയും പറഞ്ഞു.
സ്റ്റെപ് സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ് മലപ്പുറത്ത്
മലപ്പുറം : ഷാര്‍ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ ട്രെന്‍ഡ് സംസ്ഥാന സമിതിക്കു കീഴില്‍ നടന്നു വരുന്ന സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയായ സ്റ്റെപിന്റെ ത്രിദിന രസിടെന്ഷ്യല്‍ ക്യാമ്പ് ഈ മാസം 24,25,26 തിയ്യതികളില്‍ (ഇന്ന് മുതല്‍) മലപ്പുറം അത്താണിക്കല്‍ എം.ഐ.സി ക്യാമ്പസില്‍ വെച്ച് നടക്കും.
സംസ്ഥാനത്തെ 12 ജില്ലകളില്‍ നിന്നായി 150 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും. മലപ്പുറം ജില്ലാ കളക്ടര്‍ എം.സി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് സൂപ്രണ്ട് പി. സേതുരാമന്‍ ഐ.പി.എസ്, കാലികറ്റ് യൂണിവേഴ്സിറ്റി വി.സി ഡോ: എം.അബ്ദുസ്സലാം, അബ്ദുസ്സമദ് പൂകൊട്ടുര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഷീദ് ബാഖവി എടപ്പാള്‍, സുകുമാര്‍ കക്കാട്, എസ്.വി മുഹമ്മദലി മാസ്റ്റര്, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. സിവില്‍ സര്‍വീസ് പരിശീലകരായ മുഹമ്മദലി ശിഹാബ് ഐ.എ.എസ്, കെ.പി ആഷിഫ്, വിമല്‍ തൊണ്ടയാട്, പി.കെ നിമ്ഷിദ്, നവാസ് കല്‍പ്പറ്റ, ഡി.കെ വിജുരാജ് എന്നിവര്‍ പരിശീലനത്തിനു നേത്രത്വം നല്‍കും.
സംഘാടക സമിതി യോഗം കാലികറ്റ് യൂനിവെഴ്സിറ്റി സിണ്ടികെറ്റ് മെമ്പര്‍ ടി.വി ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സ്റ്റെപ് കോ-ഓര്‍ഡിനേറ്റര്‍ റഷീദ് മാസ്റ്റര്‍ കൊടിയൂറ അധ്യക്ഷത വഹിച്ചു.
'സ്റ്റെപ്പ്-2' ആപ്റ്റിറ്റ്യൂഡ് നടന്നു
എസ്.കെ.എസ്.എസ്.എഫ് അബുദാബി സ്റ്റേറ്റ്ന്റെയും അബുദാബി സുന്നീ സെന്ററിന്റെയും സഹായത്തോടെ എസ്.കെ.എസ്.എസ്.എഫ് കേരള സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന പഞ്ചവത്സര സിവില്‍ സര്‍വീസ് കോച്ചിംഗ് പദ്ധതിയായ സ്റ്റെപ്പ്-2ന്റെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പഠിതാക്കളെ അഭിസംബോധനം ചെയ്യുന്നു. എസ്.കെ.എസ്.എസ്.എഫ് അബുദാബി സ്റ്റേറ്റ് ജന.സെക്രട്ടറി ഹാരിസ് ബാഖവി കടമേരി, ട്രെന്‍ഡ് കേരള ഡയറക്ടര്‍ എസ്.വി മുഹമ്മദലി മാസ്റ്റെര്‍ എന്നിവര്‍ സമീപം.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 304 കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷകന്‍ കൂടിയായ എസ്.വി മുഹമ്മദലി മാസ്റ്റെര്‍ പഠിതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.
STEP: ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ഒരു പുതിയ കാല്‍വെപ്പ്
സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍
(കണ്‍വീനര്‍, STEP-2 സ്വാഗതസംഘം)
വിദ്യാഭ്യാസ, സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ മുസ്ലിം സമുദായം എന്നും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. കേരളീയ മുസ്ലിം വിദ്യാഭ്യാസ സാംസ്‌കാരീക മണ്ഡലങ്ങളില്‍ സമസ്ത നിര്‍വഹിച്ച പങ്കും ചെറുതല്ല. കാലാനുസൃതമായി വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നേത്ര്പരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു സമുദായത്തിന്റെ പിന്മുറക്കാര്‍ രാഷ്ട്ര നിര്‍മ്മാണത്തിലും ഒരിക്കലും പിന്നാക്കം ക്കം നിന്നുകൂടാ.
മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യമാക്കി എസ്.കെ.എസ്.എസ്.എഫ് ന്റെ കീഴില്‍ കഴിഞ്ഞ 8 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടാായ്മയാണ് TREND. സമുദായത്തിന്റെ സത്വര ശ്രദ്ധപതിയേണ്ട മേഖലകളില്‍ TREND ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തികൊണ്ടിരിക്കുന്നു. മഹല്ല് ബോധവത്കരണം, രക്ഷാകര്‍തൃ പരിശീലന പദ്ധതി, പരീക്ഷാ പരിശീലനം, കരിയര്‍ ഗൈഡന്‍സ്, ദാമ്പത്യ കൗസിലിംഗ്, കൗമാര കൗസിലിംഗ്, കരിയര്‍ എക്‌സിബിഷന്‍ തുടങ്ങിയ മേഖലക്കലില്‍ ഇതിനകംതന്നെ TREND സാനിദ്ധ്യമറിയിച്ചിട്ടുണ്ട്. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച നൂറിലതികം സീനിയര്‍, ജൂനിയര്‍ റിസോഴ്‌സ് അംഗങ്ങള്‍ ഇന്നു ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകുന്നുണ്ട്. നാട്ടിലും മറുനാട്ടിലുമുള്ള സംഘടനാ പ്രവര്‍ത്തകരും അക്കാദമിക് സമൂഹവും ഇതിനുവേണ്ട സഹായസഹകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെതും എടുത്തുപറയേണ്ടതാണ്.
ട്രെന്ന്റെകു കീഴില്‍ ഏറ്റവും ശ്രദ്ധേയവും വിജയകരവുമായും നടന്നുവരു ഉന്നത വിദ്യാഭ്യാസ പദ്ധതിയാണ് STEP (Student Talent Empowering Program) അഭിരുചിക്കനുസരിച്ച് വിദ്യര്‍ഥികളെ അതാതു മേഖലകളില്‍ പരിശീലിപ്പിച്ചെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഒന്നാം ഘട്ടം (2011-2016) ഷാര്‍ജ എസ്.കെ.എസ്.എസ്.ഫിന്റെ സഹകരണത്തോടെ നടന്നുവരുന്നു. തെരെഞ്ഞെടുക്കപ്പെട്ട 140 വിദ്യാര്‍ത്ഥികള്‍ ഇതിന് കീഴില്‍ പരിശീലനം നടത്തിക്കോണ്ടിരിക്കുന്നു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തപ്പെടുന്ന പൊതു വിജ്ഞാന പരീക്ഷ (ജനറല്‍ അവയര്‍ണെസ് ടെസ്റ്റ്)യിലൂടെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടത്തുന്നു. തുടര്‍ന്ന് നടത്തപ്പെടുന്ന സംസ്ഥാനതല പരീക്ഷയില്‍ അഭിരുചി പരീക്ഷ (സി-ഡാറ്റ്) വഴിയും ഗ്രൂപ്പ് ചര്‍ച്ച(ജി.ഡി) വഴിയും തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ് . STEPന്റെ കീഴില്‍ പരിശീലനം നല്‍കപ്പെടുത്. അഞ്ചുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയില്‍ മൂന്ന് തരത്തിലാണ് ലക്ഷ്യത്തിലേക്ക് നയിക്കുത്. സിവില്‍ സര്‍വീസ് ഉള്‍പ്പടെ ഉന്നത മേഖലകളില്‍ എത്തിപ്പെടാനാവശ്യമായ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട വര്‍ക്ക്‌ഷോപ്പുകളും ട്രെയിനിങ്ങുക്കലുമാണ് ഒതിലേറ്റവും പ്രധാനം. അവധിക്കാലങ്ങളില്‍ നടക്കുന്ന റെസിഡെന്‍ഷ്യല്‍ ക്യാമ്പുകളിലൂടെ ഇതു നടപ്പിലാക്കും. ഡിസ്‌ക്രിപ്റ്റീവ് രീതിയിലുള്ള പരീക്ഷകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രാപñരാക്കുതിനുള്ള റൈറ്റിംഗ് സ്‌കില്‍ ഉണ്ടാക്കിയെടുക്കുതും ഇത്തരം വര്‍ക്കുഷോപ്പുകളിടെ ഭാഗമായി വരുന്നു.
ഓണ്‍ലൈന്‍ വഴിയുള്ള പരിശീലന പരിപാടികളണ് രണ്ടാമത്തെ ഘട്ടം. സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട പൊതു വിജ്ഞാനം, പുതിയ വിവരങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് ഈമൈല്‍ വഴി ലഭ്യമാക്കും. കുട്ടികള്‍ക്കു ആവശ്യമായ ആത്മ പ്രചോദനം നല്‍കുതിനുള്ള ലോക്കല്‍ മെന്റിംഗ് സിസ്റ്റം രക്ഷിതാക്കള്‍ക്കുള്ള പരിശീലനവുമാണ് മൂന്നാമത്തെ ഘട്ടം. ഒരോ പ്രദേശത്തുമുള്ള 5-10 വിദ്യാര്‍ത്ഥികളെ വീതം ആ ഭാഗത്തുള്ള TREND റീജ്യണല്‍ റിസോഴ്‌സ് അധ്യാപകന്റെ കീഴില്‍ മെന്റിംഗ് നടത്തും. എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ക്കു ഫലപ്രദമായ പാരന്റിംഗ് വ്യത്യസñ പാഠങ്ങളിലായി നല്‍കി തങ്ങളുടെ മക്കളെ സഹായിക്കാന്‍ അവരെയും പ്രാപñരാക്കും.
പരിശീലന കാലയലവില്‍ ഏറ്റവും മികവ് പുലര്‍ത്തു വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് പരിശീലനം ഉള്‍പ്പടെയുള്ള ഉന്നത കോഴ്‌സുകളിലേക്കുള്ള സൗജന്യ പരിശീലനത്തിനായി അയക്കുകയും മറ്റുള്ളവരെ ഏറ്റവും കാലീകവും അവരുടെ അഭിരുചിക്കനുസൃതമായ കരിയര്‍ കേന്ദ്രങ്ങളിലേക്ക് നയികുകയും ചെയ്യു രീതിയിലായിരിക്കും പദ്ധതിയുടെ പ്രയോഗവത്കരണം. .STEPന്റെ രണ്ടാംബാച്ച് വിദ്യാര്‍ത്ഥികളുടെ പരിശീലനം ഒക്‌ടോബര്‍ 5നു (വെള്ളിയാഴ്ച്ച) രാത്രി എട്ടുമണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കു പ്രൗഢമായ സദസ്സില്‍ വെച്ച് ബഹുമാന്യനായ കേരളാ വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ അബ്ദു റബ്ബ് ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിക്കുകയാണ്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. TREND ഡയറക്ടര്‍ എസ്.വി മുഹമ്മദലി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കേരളത്തിലെ മത സാമൂഹ്യ സാംസ്‌കാരീക മേഖലക്ക് നിസñൂല സംഭാവനകള്‍ നല്‍കിയ മെട്രോ മുഹമ്മദ് ഹാജിയെ ചടങ്ങില്‍ വെച്ച് ആദരിക്കും. അബൂദാബിയിലെ മലയാളി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കു ചടങ്ങിലേക്ക് ഏവരുടെയും സാന്നിദ്ധ്യം ക്ഷണിക്കുന്നു.
Subscribe to:
Posts (Atom)