എസ്.വൈ.എസ് ജില്ലാ സമ്മേളനത്തിന്റെ പന്തല്‍ നാട്ടല്‍ കര്‍മ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹി ക്കുന്നു, ഹാജി കെ മമ്മദ് ഫൈസി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, കാടമ്പുഴ മൂസ ഹാജി സമീപം |
മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ പ്രതിനിധി സമ്മേളനം 21 ന് വേങ്ങരയില്‍ നടത്തും. പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട അറുപത് വീതമുള്ള ആറായിരം പ്രതിനിധികളാണ് വേങ്ങര പി.പി മുഹമ്മദ് ഫൈസി നഗറില്‍ സംബന്ധിക്കുക. സമ്മേളന പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എസ്.വൈ.എസ് ജില്ലാ ജന:സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, ടി.പി സലീം എടക്കര, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.കെ.എസ്.ബി തങ്ങള്‍, പി.പി ഹസന്‍, സി.എച്ച് ത്വയ്യിബ് ഫൈസി, കെ.പി ചെറീത് ഹാജി, എം മുഹമ്മദ് മുസ്‌ലിയാര്‍, പി.കെ.സി മുഹമ്മദ് ഹാജി, പി. അബ്ദുറഹ്മാന്‍ പുതുപ്പറമ്പ്, പി.കെ ലത്തീഫ് ഫൈസി, എ.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ കുഞ്ഞിപ്പോക്കു ഹാജി, കെ.പി വലിയാപ്പു ഹാജി, ആഷിഖ് കുഴിപ്പുറം, സി.പി ബാവ പാണായി, പി.പി അസ്‌കര്‍, ടി അനീസ് എന്നിവര്‍ സംബന്ധിച്ചു.