എടക്കര: പൂവ്വത്തിക്കല്‍ മഹല്ല് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ഐ.സി സ്‌കൂള്‍, എം.ഐ.സി അറബിക് കോളേജ് എന്നീ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്റെ ന്യൂനപക്ഷ പദവി ലഭിച്ചു. സ്ഥാപനത്തിന് വേണ്ടി ചെയര്‍മാന്‍ ജസ്റ്റിസ് എം.എസ്.എ സിദ്ദീഖി ഹാജറായി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മീഷനെയും കേന്ദ്ര സര്‍ക്കാറിനെയും സ്ഥാപന മേധാവികള്‍ അഭിനന്ദിച്ചു. യു മൊയ്തീന്‍ ഹാജി, പനോളി മജീദ് ഹാജി, സലീം എടക്കര, അബ്ദുല്‍ ബാരി ഫൈസി, പി യൂസുഫ് മാസ്റ്റര്‍, കല്ലിടുമ്പില്‍ റഷീദലി പങ്കെടുത്തു.